1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2016

ജോബി ജോസ്: മൂന്നാമത് പാലാ സംഗമം 22ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യും. പാലാ സ്വദേശികൂടിയായ സീറോ മലബാര്‍ സഭയുടെ ബ്രിട്ടനിലെ നല്ല ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നേ
രില്‍ കാണുന്നതിനും അനുഗ്രഹങ്ങള്‍ വാങ്ങുന്നതിനുമായി ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഭൂരിപക്ഷം പാലാ സ്വദേശികളും സംഗമത്തിനായി എത്തിച്ചേരും.

പാലായില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും യുകെയില്‍ താമസിക്കുന്ന എല്ലാവരെയും സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നതായും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിവരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ പത്തുമണിക്കുതന്നെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഗാനമേള, കുട്ടികളുടെ കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, വടംവലി എന്നിവ സംഗമത്തിന്റെ മാറ്റുകൂട്ടും. വിശാലമായ കാര്‍ പാര്‍ക്കിംഗ് തികച്ചും സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബെന്നി 07735406871
ജോയി സേവ്യര്‍ 07725994904
ബോബി 07886999246
ബിനോയി 07912626500

വേദിയുടെ വിലാസം:
Arbury Communtiy Center
Campkin Road
Cambridge CB4 2LD
Cambridgeshire

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.