സ്വന്തം ലേഖകന്‍: പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍, കേരളത്തിന്റെ ചരിത്രത്തിലാദ്യം. നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിലേറുകയായിരുന്നു.
ചെയര്‍പേഴ്‌സണായി പുത്തൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നിന്ന് മത്സരിച്ച പ്രമീള ശശിധരനെ തിരഞ്ഞെടുത്തു. 52 അംഗ കൗണ്‍സിലില്‍ പ്രമീളയ്ക്ക് 24 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയയ്ക്ക് 19 വോട്ടും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി എ കുമാരിക്ക് 10 വോട്ടുമാണ് ലഭിച്ചത്.
പ്രമീള ശശിധരന്‍ ഇത് നാലാം തവണയാണ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസും സിപിമ്മും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ തന്നെ നഗരസഭ ബിജെപി ഭരിക്കുമെന്ന് ഏറെക്കുറേ ഉറപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ദിവസം എന്തെങ്കിലും ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകുമോ എന്നുമാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ.
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതു, വലതു മുന്നണികള്‍ കൈകോര്‍ക്കാന്‍ സാധ്യത തീരെയില്ലാതായതും ബിപെജിക്ക് ഭരണത്തിലേക്കുള്ള വഴി എളുപ്പമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല