സ്വന്തം ലേഖകന്‍: പാലക്കാട് സൂര്യന്റെ വറച്ചട്ടിയില്‍, റെക്കോര്‍ഡ് ചൂടില്‍ നാലു പേര്‍ക്ക് സൂര്യതാപമേറ്റു. രണ്ടാഴ്ചയായി ജില്ലയില്‍ തുടരുന്ന കനത്ത ചൂടില്‍ വിവിധ ഭാഗങ്ങളിലായി നാലുപേര്‍ക്ക് സൂര്യതാപം ഏറ്റതായാണ് റിപ്പോര്‍ട്ട്.
അതിനിടെ അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇന്നലെ വൈകുന്നേരം ശക്തമായ വേനല്‍ മഴ ലഭിച്ചെങ്കിലും മറ്റിടങ്ങളില്‍ ചൂടിന് കുറവില്ല. മുതലമടയില്‍ രണ്ടുപേര്‍ക്കും കൊല്ലങ്കോട് കല്മണ്ഡപത്തില് രണ്ടു പേര്‍ക്കുമാണ് സൂര്യതാപമേറ്റത്.
ഇതുവരെയായി ആകെ 10 പേര്‍ക്ക് ജില്ലയില്‍ സൂര്യതാപമേറ്റിട്ടുണ്ട്. എന്നാല്‍ ഇതുവരെ സൂര്യതാപമേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടകാരിയായ പകല്ച്ചൂടിനെതിരെ ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി. പാലക്കാട്, മുണ്ടൂര്‍, മലമ്പുഴ എന്നിവിടങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല