സ്വന്തം ലേഖകന്‍: പലസ്തീനില്‍ സംഘര്‍ഷം അതിരൂക്ഷം; ഇസ്രയേല്‍ സൈന്യം നാലു പലസ്തീന്‍ യുവാക്കളെ വെടിവെച്ചു കൊന്നു. ഇസ്രയേല്‍ അതിര്‍ത്തിവേലിയോടു ചേര്‍ന്ന ഗാസാ മുനമ്പില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പതിനഞ്ചുകാരന്‍ അടക്കം നാലു പലസ്തീന്‍ യുവാക്കളാണ് കൊല്ലപ്പെട്ടത്.
150ല്‍ ഏറെപ്പേര്‍ക്കു പരുക്കേറ്റു. മാര്‍ച്ച് 30ന് ആരംഭിച്ച ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതോടെ 35 പേരാണു കൊല്ലപ്പെട്ടത്. മൂന്നാഴ്ചയ്ക്കിടെ 1600ല്‍ ഏറെപ്പേര്‍ക്കു പരുക്കേറ്റതായി ഗാസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വെടിവയ്പില്‍ 440 പ്രക്ഷോഭകര്‍ക്കു പരുക്കേറ്റു. അതിര്‍ത്തി സംരക്ഷണത്തിന്റെ ഭാഗമായാണു വെടിവയ്പു നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
എന്നാല്‍ ഇസ്രയേലി സൈനികര്‍ക്കാര്‍ക്കും പരുക്കേറ്റിട്ടില്ല. അതിര്‍ത്തിവേലിയുടെ സമീപത്തേക്കു വരരുതെന്നു മുന്നറിയിപ്പു നല്‍കുന്ന ലഘുലേഖകള്‍ വെള്ളിയാഴ്ച രാവിലെ സൈനിക ഹെലികോപ്റ്ററുകള്‍ ഗാസയില്‍ വിതരണം ചെയ്തിരുന്നു. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചതിനു പിന്നാലെയായിരുന്നു വെടിവയ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല