യുകെയിലെ പാലത്തുരുത്ത് സ്വദേശികളുടെ സംഗമം ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ നടക്കും. കോട്ടയം ജില്ലയിലെ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന മാന്നാനത്തിനും അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിനും മധ്യേയുളള അപ്പര്‍ കുട്ടനാടിന്റെ ഭാഗമാണ് പാലത്തുരുത്ത് പ്രദേശം. പാലത്തുരുത്തിലെ അമ്മ ത്രേസ്യായുടെ നാമധേയത്തിലുളള ദേവാലയം ചരിത്ര പ്രസിദ്ധമാണ്.
ഈ വര്‍ഷത്തെ സംഗമ വേദിക്ക് സെന്റ് തെരേസാസ് നഗര്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സംഗമം വൈകുന്നേരം ആറിന് സമാപിക്കും. വിവിധ മത്സരങ്ങളും കലാപരിപാടികളും സംഗമത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് ലിജോ വാച്ചാപറമ്പില്‍ -07791407153, രാജു കുന്നത്തേട്ട് – 0753305583, ടിജിന്‍ പടവ്വത്തേല്‍ – 07402837030 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ST. Theresa’s Nagar, 106 Briar Gate, Nottingham, NG10 4BP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല