സ്വന്തം ലേഖകൻ: ഇസ്രയേലിന്റെ പിന്മാറ്റത്തോടെ പ്രതിസന്ധിയിലായ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം വെടിനിർത്തൽ അവസാനിച്ച് രണ്ടാം ദിനവും ഗസ്സയിലുടനീളം ഇസ്രയേൽ സേന ആക്രമണം നടത്തി. ഇന്നലെ മുതൽ 400 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ അറിയിച്ചു. 190ലധികം പേർ കൊല്ലപ്പെട്ടു.
വെടിനിർത്തൽ ചർച്ചകൾക്കായുള്ള മൊസാദിന്റെ സംഘത്തോട് ഖത്തറിൽ നിന്ന് മടങ്ങാൻ നിർദേശിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. തെക്കൻ വടക്കൻ ഗസ്സയിലൊന്നാകെ ആക്രമണം തുടരുകയാണ് ഇസ്രയേൽ സേന. അഭയാർഥി ക്യാമ്പുകളും താമസയിടങ്ങളുമടക്കം ആക്രമിച്ചു.
വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്തെത്തിയവരാണ് ഖാൻ യൂനിസടക്കം നഗരങ്ങളിലുള്ളത്. ഇവരോടടക്കം വീണ്ടും തെക്കോട്ട് പോകാൻ ആവശ്യപ്പെടുകയും ആക്രമിക്കുകയുമാണ് ഇസ്രയേൽ സേന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല