1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2017

സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സഈദുമായി വേദി പങ്കിടല്‍; പാകിസ്താനിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഭീകര സംഘടനയുടെ തലവനുമായ ഹാഫിസ് സഈദിന്റെ റാലിയില്‍ പലസ്തീന്‍ അംബാസഡര്‍ വാലിദ് അബൂ അലി പങ്കെടുത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍ അലിയെ തിരിച്ചു വിളിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സഹകരണ വിഭാഗം സെക്രട്ടറി വിജയ് ഗോഖലെ ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജയെ വിളിച്ചു വരുത്തിയാണ് കടുത്ത പ്രതിഷേധം അറിയിച്ചത്.

വാലിദ് അബൂ അലിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി പലസ്തീന്‍ അംബാസഡറാണ് സര്‍ക്കാറിനെ അറിയിച്ചത്. ഇന്ത്യയുമായി ഫലസ്തീനുള്ള മികച്ച ബന്ധം അങ്ങേയറ്റം വിലമതിക്കുന്നുവെന്നും ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണക്കുന്നുവെന്നും അബൂ അല്‍ഹൈജ പറഞ്ഞു.

വിഷയം ഗുരുതരമാണ്. അംബാസഡറുടെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തോട് ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങാന്‍ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്തുന്നവരുമായി ബന്ധമുണ്ടാവില്ലെന്നും പലസ്തീന്‍ ഇന്ത്യക്ക് ഉറപ്പു നല്‍കി.

ഹാഫിസ് സഈദ് നേതൃത്വം നല്‍കുന്ന ദിഫാഇ പാകിസ്താന്‍ മുന്നണി വെള്ളിയാഴ്ച റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിയിലാണ് പാകിസ്താനിലെ ഫലസ്തീന്‍ അംബാസഡര്‍ പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.