സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ ശക്തമായ എതിര്‍പ്പിനും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ പലസ്തീനെ സ്വതന്ത്ര രാജ്യമായി വത്തിക്കാന്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് – അല്‍ – മാലിക്കിയും വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗള്ളാഗറുമാണ് വത്തിക്കാനില്‍ ഉടമ്പടിയില്‍ ഒപ്പുവച്ചത്.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം തന്നെ വത്തിക്കാന്‍ അറിയിച്ചിരുന്നു. രൂക്ഷമായാണ് ഇസ്രായേല്‍ ഇതിനോട് പ്രതികരിച്ചിരുന്നത്. ചരിത്രപരമായ നിമിഷമാണെന്നാണ് പലസ്തീന്‍ വിദേശകാര്യമന്ത്രി ഈ നേട്ടത്തെ വിവരിച്ചത്.
ഇസ്രായേല്‍, പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വാദിച്ചാണ് അമേരിക്കയും ഇസ്രായേലും പലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി നല്‍കുന്നതിനെ എതിര്‍ക്കുന്നത്. എന്നാല്‍ രണ്ടു കക്ഷികള്‍ക്കും ഒരുപോലെ ദുരിതം സമ്മാനിക്കുന്ന ഒരു ദീര്‍ഘകാല തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനുള്ള തുറുപ്പുചീട്ടാകും ഇതെന്ന് വത്തിക്കാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല