1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2018

സ്വന്തം ലേഖകന്‍: ഗാസയില്‍ പലസ്തീന്‍ പ്രധാനമന്ത്രി റമി അല്‍ ഹംദല്ല വധശ്രമത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടു. ഗാസ മുനമ്പില്‍ അഴുക്കുചാല്‍ പ്ലാന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പലസ്തീന്‍ പ്രധാനമന്ത്രി റമി അല്‍ ഹംദല്ല സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ വഴിയരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടു ഹമാസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു ഫത്താ പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു ഗാസ നിയന്ത്രിക്കുന്ന ഹമാസ് അറിയിച്ചു. ശത്രുത വെടിയാന്‍ പലസ്തീന്‍ സംഘടനകളായ ഹമാസും ഫത്തായും ഈയിടെ കയ്‌റോയില്‍ ഒപ്പുവച്ച കരാര്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു വധശ്രമമെന്നു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

ഹംദല്ലയുടെ വാഹനവ്യൂഹത്തിലെ മൂന്നു വാഹനങ്ങള്‍ക്കു സ്‌ഫോടനത്തില്‍ കേടുപറ്റി. ഒരു വാഹനത്തില്‍ രക്തക്കറകളും കാണാമായിരുന്നു. എന്നാല്‍ സ്‌ഫോടനം കഴിഞ്ഞ് അല്‍പ സമയത്തിനുള്ളില്‍ തന്നെ ഹംദല്ല ശാന്തനായി അഴുക്കുചാല്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വധശ്രമത്തെ പരാമര്‍ശിച്ച്, സമാധാനശ്രമങ്ങളെ അട്ടിമറിക്കാന്‍ ഇതുകൊണ്ടു കഴിയില്ലെന്നും ഇനിയും ഗാസയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.