1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2015

ജോമോന്‍ കമ്മാട്ടില്‍


റോമിലെ സീറോ മലബാര്‍ ഇടവകയുടെ ഓശാന ഞായര്‍ ആചരണവും കുരിശിന്റെ വഴിയും കൂടുതല്‍ ഭക്തി സാന്ദ്രമായി നടന്നു . ഓശാന ദിവസം രാവിലെ ബസിലിക്ക സാന്ത അനസ്താസ്യയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി മോണ്‍സിഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ,,വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിന്റെ ഐവറികോസ്റ്റിലെ ഉദ്യോഗസ്ഥനായ ഫാ. ജോര്‍ജ്ജ് കൂവക്കാട്ട്,അസ്സി.വികാരി  ഫാ . ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഈ വര്‍ഷം കേരളത്തില്‍ നിന്ന് കൊണ്ടുവന്ന കുരുത്തോലകളാണ് വിശ്വാസികള്‍ക്ക് നല്‍കിയത് . കുര്‍ബാന മദ്ധ്യേ അസ്സി .വികാരി ഫാ .ബിനോജ് മുളവരിക്കല്‍   വചന സന്ദേശം നടത്തി. തിരുക്കര്‍മ്മങ്ങല്‍ക്കുശേഷം വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാട്ടില്‍ 15 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും മാതൃജ്യോതിയുടെ നേതൃത്വത്തില്‍ 5 യുവതികള്‍ക്ക്   വിവാഹ ത്തിനുമുള്ള  സഹായ വിതരണം നടത്തി .

തുടര്‍ന്ന് റോമിന്റെ രാജവീഥികളിലൂടെ   നടത്തിയ കുരിശിന്റെ വഴിയില്‍ ആയിരത്തോളം വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു.എല്ലാവരും കുരിശും വഹിച്ചു കൊണ്ടാണ് നടന്നു നീങ്ങിയത് . കുരിശിന്റെ വഴിയുടെ പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ മുട്ട് കുത്തി സിറിയയിലും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലും ക്രിസ്തുവിനു വേണ്ടിയും ക്രിസ്ത്യാനി  ആയതിന്റെ പേരിലും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.നമ്മുടെ വിശ്വാസ തീഷ്ണത കണ്ട റോമാക്കാരും മറ്റു ടൂറിസ്റ്റുകളും വളരെ വിസ്മയത്തോടെയാണ് ഈ കുരിശിന്റെ വഴി കണ്ടു നിന്നത് . രണ്ട് മണിക്കൂര് കൊണ്ടാണ് കുരിശിന്റെ വഴി അവസാനിച്ചത് . സമാപന പ്രാര്‍ഥനകള്‍ക്ക് ശേഷം റോമന്‍ വികാരിയാത്തിന്റെ പ്രവാസി കാര്യ വകുപ്പ് മേധാവി  മോണ്‍സിഞ്ഞോര്‍ പിയേര്‍ പൌളോ സന്ദേശം നല്‍കി .അദ്ദേഹം നമ്മുടെ കൂട്ടായ്മയെയും  വിശ്വാസ തീഷ്ണതയെയും  വളരെയേറെ പ്രശംസിച്ചു .കൈക്കാരന്മാരായ ജ്യോതിഷ് കണ്ണംപ്ലാക്കല്‍ ,തോമസ് ഇരിമ്പന്‍ ,വിന്‍സെന്റ് ചക്കാലമറ്റത്തു,ഡെയിസന്‍ തെക്കന്‍ എന്നിവരും മറ്റു കമ്മറ്റിക്കാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

പെസഹ വ്യാഴം ,ദുഃഖ വെള്ളി ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍   ബസിലിക്ക സാന്ത അനസ്താസ്യയില്‍ വെച്ച് വൈകുന്നേരം മൂന്നു മണിക്കും ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ വിയ മന്‍സോണി 5 ല്‍ (Mtero Manzoni ക്ക് സമീപം ) വെച്ച് ശനിയാഴ്ച വൈകിട്ട് 5 മണിക്കും നടക്കുമെന്നും അറിയിക്കുന്നു. ഈസ്റ്റര്‍ ദിവസം ബത്തിസ്തീനി ,ദിവിനൊ അമോറെ ,മല്ലിയാന എന്നീ സെന്ടരുകളിലോഴികെ ബാക്കിയെല്ലാ യൂണിറ്റുകളിലും കുര്‍ബാന ഉണ്ടായിരിക്കും .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.