ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആചരിച്ചു. യേശുനാഥന്‍ കഴുത്തപ്പുറത്തേറിയതിന്റെ ഓര്‍മ്മ പുതുക്കുന്നതിനായി വിശ്വാസികള്‍ കുരുത്തോലകളുമേന്തിയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. വിശുദ്ധ കുര്‍ബാന, വചന സന്ദേശം, കുരുത്തോല പ്രദക്ഷിണം തുടങ്ങിയവ ഓശാന ഞായറിനോട് അനുബന്ധിച്ച് നടന്നു. കുര്‍ബാനയ്ക്ക് ശേഷം കുരിശിന്റെ വഴിയും ഉണ്ടായിരുന്നു.
ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, സഹവികാരി ഫാ. സുനി പടിഞ്ഞാറെക്കര എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷകര്‍, ഗായക സംഘം, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല