സ്വന്തം ലേഖകന്‍: പസഫിക് ചരിത്രത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി വിശേഷിപ്പിക്കപ്പെട്ട പാം ചുഴലിക്കാറ്റ് വന്വാട്ടുവിന്റെ തീരത്തെത്തി. വീശിയടിച്ച കൊടുങ്കാറ്റില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. വിദഗ്ദര്‍ അഞ്ചാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 മൈല്‍ വേഗതയിലാണ് ദ്വീപു രാഷ്ട്രത്തില്‍ വീശിയടിച്ചത്.
ധാരാളം ആളുകള്‍ കൊല്ലപ്പെട്ടതായും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രദേശത്ത് ആശയവിനിമയ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യു.എന്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് 44 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. 15 മുതല്‍ 30 മിനിട്ടുകള്‍ വരെ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
മരങ്ങള്‍ വേരോടെ പിഴുതെറിയപ്പെട്ടതായും മേഖല വെള്ളത്തിനടിയില്‍ ആയതായും തലസ്ഥാന നഗരിയായ പോര്‍ട്ട് വില്ല നിവാസികള്‍ പറഞ്ഞു.
റോഡു ഗതാഗതം മുഴുവനായും തടസപ്പെട്ടിരിക്കുകയാണ്. ദേശവാസികള്‍ സഹായം തേടി അലഞ്ഞുതിരിഞ്ഞു നടക്കുന്നതായും വാര്‍ത്തകളുണ്ട്.
എന്നാല്‍ വന്വാട്ടുവിന് തെക്കു ഭാഗത്തെ സോളമന്‍ ദ്വീപിലും ടുവാളുവിലും മാരകമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പോര്‍ട്ട് വില്ലയിലെ വിമാനത്താവളം നാളെ വീണ്ടും തുറക്കുന്നതോടെ ഭക്ഷണം, വൈദ്യസഹായം, മറ്റു സൗകര്യങ്ങള്‍ തുടങ്ങിയ അടിയന്തിരസഹായങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന് വിവിധ ഏജന്‍സികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല