സ്വന്തം ലേഖകന്‍: തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് പകരമായി കൃത്രിമ ആനകളെ എഴുന്നള്ളിച്ചുകൂടേയെന്ന് ആരാഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹോളിവുഡ് താരം പമേല ആന്‍ഡേഴ്‌സന്റെ ഇമെയില്‍ സന്ദേശം. കേരള സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ തൃശ്ശൂര്‍ പൂരത്തിന് 30 കൃത്രിമ ആനകളെ എത്തിക്കാമെന്നാണ് പമേല ആന്‍ഡേഴ്‌സന്റെ വാഗ്ദാനം.
തൃശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ രക്ഷാധികാരിയായ പമേല കേരള സര്‍ക്കാരിന് കത്തയച്ചത്. ആനയോട് സാദൃശ്യമുള്ള മുളയും പേപ്പറും കൊണ്ട് നിര്‍മ്മിച്ച 30 കൃത്രിമ ആനകളെ നല്‍കാമെന്നാണ് ആന്‍ഡേഴ്‌സണ്‍ അറിയിച്ചത്.
ബേവാച്ച്, വി.ഐ.പി എന്നീ ടി.വി ഷോകളിലൂടെയും ഹോളിവുഡ് ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടിയാണ് പമേല ആന്‍ഡേഴ്‌സണ്‍. അതേസമയം തൃശൂര്‍ പൂരത്തേയും ആനകളേയും സ്‌നേഹിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം പമേലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചീത്തവിളികളുമായെത്തി. പേജിലെ ഓരോ പോസ്റ്റുകള്‍ക്കു കീഴിലും മലയാളികളുടെ നിരവധി കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.
റഷ്യന്‍ ടെന്നീസ് താം മരിയന്‍ ഷറപ്പോവ, ന്യൂയോര്‍ക്ക് ടൈംസ്, സംവിധായകന്‍ ജൂഡ് ആന്റണി, രാംഗോപാല്‍ വര്‍മ എന്നിങ്ങനെ മലയാളികളുടെ ഫേസ്ബുക്ക് പൊങ്കാല അനുഭവിക്കാന്‍ യോഗമുണ്ടായ പ്രശസ്തരുടെ ശ്രേണിയില്‍ അവസാനത്തെ ആളാവുകയാണ് പമേല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല