1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2016

സ്വന്തം ലേഖകന്‍: യുകെയില്‍ പനാമ കള്ളപ്പണ വിവാദം പുകയുന്നു, പ്രധാനമന്ത്രി തന്റെ ആദായ നികുതി രേഖകള്‍ പുറത്തുവിട്ടു. പാനാമ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ ആദായനികുതി രേഖകളാണ് പരസ്യമാക്കിയത്.

മരിച്ചുപോയ പിതാവ് അയാന്‍ ഡൊണാള്‍ഡ് കാമറണ്‍ നികുതി വെട്ടിച്ച് ദ്വീപുകളില്‍ സമ്പത്ത് നിക്ഷേപിച്ച വിവാദത്തില്‍, തന്റെ 2009 മുതലുള്ള സമ്പാദ്യവും നികുതി അടച്ച തുകയും കാണിക്കുന്ന മൂന്നു പേജുള്ള രേഖയാണ് ഞായറാഴ്ച ഡേവിഡ് കാമറണ്‍ പുറത്തുവിട്ടത്. കാമറണിന്റെ ഡൗണിങ് സ്ട്രീറ്റ് ഓഫിസാണ് ബ്രിട്ടീഷ് അക്കൗണ്ടന്‍സി സ്ഥാപനമായ ആര്‍.എന്‍.എസ് തയാറാക്കിയ രേഖകള്‍ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നികുതി കൊടുക്കേണ്ട വരുമാനമായ 2,00,307 പൗണ്ടിന് പ്രധാനമന്ത്രി നികുതി അടച്ചത് 75,898 പൗണ്ടാണ്. കള്ളപ്പണം നിക്ഷേപിച്ചതില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള പങ്ക് പരിശോധിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയതായും കാമറണ്‍ പ്രഖ്യാപിച്ചു.

അതിനിടെ, പുറത്തുവിട്ട രേഖകളില്‍ രണ്ടു ലക്ഷം പൗണ്ട് മാതാവ് മേരി കാമറണ്‍ അദ്ദേഹത്തിന് 2011ല്‍ നല്‍കിയ സമ്മാനത്തുകയായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, ഈ തുകക്ക് ഇതുവരെ പ്രധാനമന്ത്രി നികുതിയടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വീണ്ടും കാമറണിനെ പ്രതിക്കൂട്ടിലാക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.