1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2016

സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രേഖകള്‍ വീണ്ടും, പുതിയ പട്ടികയില്‍ മലയാളി ബന്ധമുള്ള ഒമ്പത് വിലാസങ്ങള്‍. നികുതി വെട്ടിക്കാനായി വിദേശ രാജ്യങ്ങളിലെ വ്യാജ കമ്പനികളില്‍ നിക്ഷേപം നടത്തിയ വ്യക്തികളുടെ പേരുവിവരങ്ങളുള്ള പുതിയ പട്ടികയില്‍ 2000 ഓളം ഇന്ത്യക്കാരാണുള്ളത്.

മൊസാക് ഫൊന്‍സേക കമ്പനിയില്‍ നിന്നും ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ പരിശോധിച്ച് തട്ടിപ്പ് പുറത്തുകൊണ്ടുവരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര സമിതിയാണ് രേഖകള്‍ ഇപ്പോള്‍ പുറത്തുവിട്ടത്.

ഇതില്‍ കേരളവുമായി ബന്ധമുള്ള ഒമ്പതെണ്ണമാണ്.

1,ചെമ്പകപള്ളിത്തറ, ചെറുവള്ളി പി.ഒ, ഓണംകുട്ടി ജംഗ്ഷന്‍, ആലപ്പുഴ ജില്ല, കായംകുളം, കേരളം 690532, ഇന്ത്യ.

2, കരപ്ലാക്കല്‍ ഹൗസ്, മന്ദിരം, റാന്നി, പത്തനംതിട്ട, കേരള, ഇന്ത്യ

3, കിഴക്കേക്കര അദപ്പ് വില്ല വീട്, പഴങ്ങളം, നല്ലില പി.ഒ, പേരുംപുഴ വില്ല, കൊല്ലം, കേരള

4, പല്ലാച്ചേരി പുത്തന്‍വീട് ടി.സി 39/2117; കണക്കാട്, തിരുവനന്തപുരം, കേരള695009

5, പമേല കാമ്പില്‍ ആന്റ് കെവിന്‍ പ്രദീപ് കാമ്പില്‍, 1 ജിയന്തി നഗര്‍ പി.ടി ഉഷ റോഡ് കോഴിക്കോട്, കേരള673032

6, പീഡിയേക്കല്‍ പറമ്പില്‍, മുന്‍സിപ്പല്‍ ഓഫീസ് വാര്‍ഡ്, ആലപ്പുഴ, കേരള

7, പെരിങ്ങോട്ടുകരക്കാരന്‍ ഹൗസ്, കൊടകര, വെല്ലന്‍ചിറ പി.ഒ, തൃശൂര്‍680 683

8, ലക്ഷ്മി സിവിലൈജ കാംബര്‍ അങ്ങാടിമൊഗരു, കാസര്‍ഗോഡ്, കേരള

9, ഹൗസ് നമ്പര്‍ 10/1196എ കെ.ബി ജേക്കബ് റോഡ് കൊച്ചിന്‍, എറണാകുളം കേരള 682001

ഇതിനു പുറമേ കേരള ഇന്‍വെസ്റ്റീസ് പ്രൊപ്പര്‍ട്ടീസ് എന്ന പേരില്‍ ബ്രിട്ടനിലുള്ള ഉള്ള ഒരാള്‍ ഓഫ്‌ഷോര്‍ കമ്പനി സ്ഥാപിച്ചതായും രേഖകളില്‍ പരമാര്‍ശമുണ്ട്.

അതേസമയം അനധികൃത രഹസ്യ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട പാനമ രേഖകള്‍ ഓണ്‍ലൈനില്‍. രണ്ടു ലക്ഷത്തോളം വരുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ ലോകത്താര്‍ക്കും പരിശോധിക്കാവുനന്‍ വിധം ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് യു.എസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്സ്റ്റ്‌സ് അറിയിച്ചു.

പാനമ ആസ്ഥാനമായുള്ള മൊസാക്ക് ഫൊന്‍സേക എന്ന കമ്പനിയില്‍ നിന്നുമാണ് ഇടപാടുകാരുടെ വിവരങ്ങള്‍ സംഘടന ചോര്‍ത്തിയത്. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫ്, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ് എന്നിവരടക്കം നിരവധി പ്രമുഖരുടെ പേരുകള്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.