സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്ന് സാഹചര്യത്തില്‍ നീട്ടിവക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തുതന്നെ നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.
തിരഞ്ഞെടുപ്പു മനപ്പൂര്‍വം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. പുതുതായി ചില കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഇതു കോടതി അംഗീകരിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ വേണം തിരഞ്ഞെടുപ്പു നടത്താന്‍ എന്നാണു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനുമായി ചര്‍ച്ച ചെയ്യും. ഗവര്‍ണര്‍ നല്‍കിയ കത്തിന് ഉടന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകള്‍ റദ്ദാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഇന്നു നിയമവകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. അതേസമയം ഒക്ടോബറില്‍ തന്നെ തിരഞ്ഞെടുപ്പു നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടരുതെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള ശ്രമം ഭരണഘടനാലംഘനമാണ്. രാഷ്ട്രീയ ഗൂഢതാല്‍പര്യം സംരക്ഷിക്കാനാണു വാര്‍ഡ് വിഭജനം നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഎസ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല