രജനികാന്ത് ചിത്രം റിലീസായാല്‍ കുറേക്കാലം ആരാധകര്‍ ആ സിനിമയിലെ ഡയലോഗുകള്‍ ഉരുവിട്ട് നടക്കുന്ന ശീലമുണ്ട്. മലയാളത്തിലും ചില താരങ്ങളുടെ പഞ്ച് ഡയലോഗുകളെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ‘പോ മോനെ ദിനേശാ’, ‘സവാരി ഗിരി ഗിരി’, ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ തുടങ്ങിയവ ഉദാഹരണങ്ങള്‍. പുതിയ ട്രെന്‍ഡ് സന്തോഷ് പണ്ഡിറ്റിന്‍റെ പഞ്ച് ഡയലോഗുകളാണ്. ‘കൃഷ്ണനും രാധയും’ യുവാക്കള്‍ ആവേശത്തോടെ സ്വീകരിച്ചപ്പോള്‍ ആ ചിത്രത്തിലെ പഞ്ച് ഡയലോഗുകളും തരംഗമായി മാറുകയാണ്.
കൃഷ്ണനും രാധയും എന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് എതിരാളികള്‍ക്ക് നേരെ നടത്തുന്ന ഡയലോഗുകള്‍ ഇതാ:
“കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറവും കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത്”
“ഒരു പട്ടിക്ക് അതിന്‍റെ വാലുകൊണ്ട് ഒരിക്കലും നാണം മറയ്ക്കാനാവില്ല”
“നീ വലിയവനായിരിക്കാം. പക്ഷേ അതുകൊണ്ട് ഞാന്‍ ചെറിയവനാണെന്ന് കരുതരുത്”
“ചന്ദനക്കെട്ട് ചുമക്കുന്ന കഴുതയ്ക്ക് അതിന്‍റെ ഭാരമേ അറിയൂ… സുഗന്ധമറിയില്ല”
ഈ ഡയലോഗുകള്‍ യുവാക്കള്‍ പരസ്പരം പ്രയോഗിക്കുകയും എസ് എം എസ്, ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇവയേക്കാള്‍ രസകരമാണ് സന്തോഷ് പണ്ഡിറ്റ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ ചില പ്രയോഗങ്ങള്‍:
“ലാല്‍ ജോസിന് എന്നെ വിമര്‍ശിക്കാന്‍ അവകാശമില്ല. സിനിമയിലെ 18 കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്തവനാണ് ഞാന്‍. ലാല്‍ ജോസ് സംവിധാനം എന്ന ഒറ്റക്കാര്യം മാത്രമാണ് ചെയ്യുന്നത്”
“മലയാള സിനിമ മാറുകയാണ്. കൃഷ്ണനും രാധയും ആ മാറ്റത്തിന്‍റെ തുടക്കമാണ്”
“ഞാനും സിനിമയിലെ എന്‍റെ നായികയും തമ്മില്‍ സൌന്ദര്യപ്പിണക്കമില്ല. കാരണം ഞങ്ങള്‍ക്ക് സൌന്ദര്യമില്ല”
“കേരളത്തിലെ 90 ശതമാനം ജനങ്ങളും സൌന്ദര്യമില്ലാത്തവരാണ്. അവരുടെ സൂപ്പര്‍സ്റ്റാറാണ് ഞാന്‍. മലയാളത്തിലെ മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ പ്രതിനിധീകരിക്കുന്നത് സൌന്ദര്യമുള്ള 10 ശതമാനം ജനങ്ങളെ മാത്രമാണ്”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല