പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യം വരെ തമിഴകം അടക്കിവാണിരുന്ന പാണ്ഡ്യ രാജാക്കന്മാര്ക്കും സ്വിസ് ബാങ്ക് നിക്ഷേപമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പാണ്ഡ്യ രാജാവിന്റെ സ്വിസ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള ദുരൂഹതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്കി.
പാണ്ഡ്യ രാജാവ് വരഗുണ പാണ്ഡ്യ ചിന്ന തമ്പിയാരുടെ അനന്തരാവകാശിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ ആര്.പദ്മിനി റാണി സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്ന് കോടതി നിര്‍ദ്ദേിച്ചിട്ടുണ്ട്.
പാണ്ഡ്യരാജാവിന്റെ അനന്തരാവകാശി എന്ന നിലയില്‍ രാജകുടുംബത്തിന്റെ എല്ലാ സ്ഥാവരജംഗമ സ്വത്തുക്കളും കണ്ടെത്തി തനിക്ക് നല്‍കണമെന്നായിരുന്നു റാണി ആവശ്യപ്പെട്ടിരുന്നത്. തിരുനല്‍വേലി സ്വദേശിയായ എസ്കെഎന്‍ രവീന്ദ്രനാഥ് എന്നയാളുടെ ഭാര്യയാണ് റാണി.
കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പാണ്ഡ്യ രാജാവിന് സ്വിസ് ബാങ്കില്‍ വന്‍ നിക്ഷേപമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഒട്ടേറെ സ്വകാര്യ അന്യായങ്ങളാണ് കോടതിയ്ക്ക് മുമ്പിലുള്ളത്.
പദ്മിനി റാണിക്കൊപ്പം പാണ്ഡ്യ രാജവംശത്തിലെ അന്തരാവകാശി എന്ന് അവകാശപ്പെട്ട് വിദ്യാ പട്വര്ദ്ധന് എന്ന സ്ത്രീയും രംഗത്ത് എത്തിയിട്ടുണ്ട്. ഇവര്‍ രാജവംശത്തിന്റെ സ്വിസ് അക്കൗണ്ടുകളെ കുറിച്ച് വ്യക്തമായി അറിയുന്ന ഗിസപ്പെ ലീപോള്‍ഡോ കാസിന എന്ന സ്വിസ് വംശജന്റെ ഭാര്യ മായയുടെ സഹോദരിയാണ്.എന്നാല്‍, എല്ലാ വിവരങ്ങളും അറിയാമായിരുന്ന കാസിനി അടുത്തിടെ സ്വിറ്റ്സര്‍ലന്റില്‍ കാറപകടത്തില്‍ മരിച്ചു. ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പലരും പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല