സ്വന്തം ലേഖകന്‍: പ്രമുഖ ആഫ്രിക്കന്‍ സംഗീതഞ്ജന്‍ പാപാ വെംബ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണു മരിച്ചു. ഐവറി കോസ്റ്റിലെ അബിഡ്ജാനില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. 66 കാരനായ വെംബ പരിപാടിക്കിടെ വേദിയിലുണ്ടായിരുന്ന നര്‍ത്തകരുടെ ഇടയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് വെംബ മരിച്ചതായി അദ്ദേഹത്തിന്റെ മാനേജരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആഫ്രിക്കയിലെ ജനകീയ സംഗീതജ്ഞനായിരുന്ന വെംബ 1949 ല്‍ കോംഗോയിലാണ് ജനിച്ചത്. 1969 മുതല്‍ സംഗീത രംഗത്ത് സജീവമായ അദ്ദേഹം കിംഗ് ഓഫ് കോംഗീസ് റുംബ എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.
ആഫ്രിക്കന്‍, ക്യൂബന്‍, പടിഞ്ഞാറന്‍ സംഗീത ശൈലികള്‍ സമന്വയിപ്പിച്ച് വെംബ ഉണ്ടാക്കിയ സവിശേഷ രീതി അതിവേഗത്തില്‍ പ്രചാരം നേടി. ലോകം മുഴുവന്‍ തന്റെ സംഗീതവുമായി സഞ്ചരിച്ച വെംബ ബ്രിട്ടീഷ് സംഗീതജ്ഞന്‍ പീറ്റര്‍ ഗബ്രിയേലിനൊപ്പം പാട്ടുകള്‍ പുറത്തിറക്കി.
എല്‍ എസ്‌ക്ലേവ്, ലെ വൊയേജര്‍ എന്നീ പാട്ടുകള്‍ വെംബയുടെ എക്കാലത്തേയും ഹിറ്റുകളാണ്. ലൈഫ് ഓഫ് ബ്യൂട്ടിഫുള്‍, വൈല്‍ഡ് ഗെയിംസ് എന്നീ ചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല