യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ കേംബ്രിഡ്ജ് ഷെയറില്‍ ചിരകാലമായി പ്രശംസനീയമാം വണ്ണം പ്രവര്‍ത്തിച്ചു പോരുന്ന പാപ്പ്‌വര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ യുക്മയില്‍ അംഗത്വം എടുത്തു. പ്രസിഡന്റ് ജോഷി ജോര്‍ജ്ജിന്റെയും സെക്രട്ടറി ജിജോ ജോണിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയാണ് യുക്മയില്‍ ചേര്‍ന്ന് പ്രവര്‍ത്തന പരിപാടികളില്‍ സജീവമാകുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. അസോസിയേഷന്റെ സജീവപ്രവര്‍ത്തകനും യുക്മ റീജിയണല്‍ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ആളുമായ ടോമി ജോസഫ്, യുക്മയില്‍ ചേരുന്നതോടെ പാപ്പ്‌വര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷനിലെ അംഗങ്ങള്‍ക്ക് മുമ്പില്‍ യുക്മ യുടെ വിവിധ പൊതു പരിപാടികളുടെ വേദികളും വമ്പിച്ച ഒരു മലയാളി സമൂഹത്തിന്റെ പിന്‍ ബലവും കൂട്ടിച്ചെര്‍ക്കുകയാണ് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടു.
കേംബ്രിഡ്ജില്‍ വച്ചു ഒക്ടോബര്‍ 6നു നടക്കുന്ന യുക്മയുടെ റീജിയണല്‍ കലാമേളയില്‍ പാപ് വര്‍ത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷനും പങ്കെടുക്കും. യുക്മ നാഷണല്‍ പ്രസിഡന്റ്് വിജി കെ പിയുടെയും സെക്രട്ടറി ബാലസജീവ് കുമാറിന്റെയും നേതൃത്വത്തില്‍ ഉള്ള നാഷണല്‍ നേതൃത്വത്തിന്റെ കാര്യക്ഷമതയിലുള്ള വിശ്വാസവും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിടന്റ്് ജോര്‍ജ്ജ് പൈലിയുടെയും സെക്രട്ടറി തോമസ് മാറാട്ടുകളത്തിന്റെയും കൂടെ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കമ്മിറ്റിയുടെ ഒത്തൊരുമയും പ്രവര്‍ത്തന മികവും ആണ് ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ യുക്മയിലേക്ക് പുതിയ സംഘടനകളെ ആകര്‍ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല