ബ്രിട്ടണിലെ അധ്യാപികമാര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കും. നാളെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും അധ്യാപികമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കാന്‍ പേ റിവ്യു ബോഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ഇതനുസരിച്ച് നടത്തുന്ന ശമ്പള വര്‍ദ്ധനവിനെ ടോറികള്‍ എതിര്‍ക്കുന്നതിനെ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് വിമര്‍ശിച്ചു.
സ്‌കൂള്‍ ടീച്ചേഴ്‌സ് റിവ്യു ബോഡി (എസ്ടിആര്‍ബി) യാണ് അധ്യാപകരുടെ ശമ്പളവും മറ്റും കാര്യങ്ങളും തീരുമാനിക്കുന്നത്. അധ്യാപകര്‍ക്ക് നിലവിലെ ശമ്പളത്തില്‍നിന്ന് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ ശമ്പളം അധികമായി നല്‍കണമെന്നാണ് ഈ ബോഡി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനും വെയ്ല്‍സിലും (ലണ്ടന്‍ ഒഴികെ) ഉള്ള അധ്യാപകരുടെ അടിസ്ഥാന ശമ്പളം 22,023 പൗണ്ടാണ്. പരമാവധി ഇവര്‍ക്ക് ലഭിക്കുന്നത് 32,187 പൗണ്ടാണ്.
അതേസമയം അധ്യാപകര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കൊളീഷനുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാദത്തെ ഡൗണിംഗ് സ്ട്രീറ്റ് തള്ളിക്കളഞ്ഞു. അധ്യാപകരുടെ ശമ്പള വര്‍ദ്ധനവ് ഉടന്‍ നടപ്പാക്കണമെന്നാണ് ജോര്‍ജ് ഓസ്‌ബോണ്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടെന്ന് ലിബ് ഡെം ട്രഷറി ഡാനി അലക്‌സാണ്ടര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല