വേദന സംഹാരിയായി പാരസറ്റമോള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് ശാസ്ത്രജ്ഞര്‍. പാരസറ്റമോള്‍ തുടര്‍ച്ചയായി കഴിക്കുന്നത് ഹൃദയത്തിനും, കുടലിനും, വൃക്കകള്‍ക്കും ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കണം. പാരസറ്റമോളിനെ ആളുകള്‍ കാണുന്നത് സുരക്ഷിതമായ വേദനസംഹാരി എന്ന നിലയിലാണ്. എന്നാല്‍ തുടര്‍ച്ചയായ നാളുകളില്‍ പാരസറ്റമോള്‍ ഉപയോഗിക്കുന്നത് ആന്തരിക അവയവങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
മള്‍ട്ടിപ്പിള്‍ ഹെല്‍ത്ത് ഇഷ്യൂസുള്ള ആളുകളെയാണ് പാരസറ്റമോള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ചെറിയ ആശ്വാസത്തിനായി വലിയ ദോഷമാണ് ആളുകള്‍ വരുത്തി വെയ്ക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് എട്ട് പഠനങ്ങള്‍ ശാസ്ത്രജ്ഞര്‍ വീണ്ടും പഠനവിധേയമാക്കി. ഇതില്‍ നാല് പഠനങ്ങളില്‍ പാരസറ്റമോളിന്റെ ഉപയോഗം കാര്‍ഡിയോവാസ്‌ക്കുലര്‍ രോഗങ്ങള്‍ വരുത്തുമെന്ന് കണ്ടെത്തിയപ്പോള്‍ ഒരു പഠനം ഗാസ്റ്റ്‌ട്രോഇന്റസ്‌റ്റൈനല്‍ രോഗങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. മിച്ചമുള്ള പഠനങ്ങളില്‍ പറയുന്നത് പാരസെറ്റമോളിന്റെ ഉപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്.
സന്ധികളുടെ വേദനയ്ക്കും, നടുവേദനയ്ക്കും പാരസറ്റമോള്‍ കഴിക്കുന്നതിന്റെ സാംഗത്യത്തെ ശാസ്ത്രജ്ഞന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല