ലണ്ടനെ വിസ്മയിപ്പിച്ച ഒളിംപിക്‌സ് പാര്‍ക്കിലെ കായിക കളിത്തട്ടില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം, എലിസബത്ത് രാജ്ഞി നിര്‍വഹിച്ചു. പ്രൗഡഗംഭീരമായ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഒളിംപിക്‌സ് സംഘാടക സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോ, പാരാലിംപിക് പ്രസിഡന്റ് ഫിലിപ് ക്രാവന്‍, ഇതിഹാസ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
ഇന്ത്യ അടക്കം 165 രാജ്യങ്ങളില്‍ നിന്നുള്ള 4,280 താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്‍പതിനാണ് സമാപനം. ഇന്ത്യയില്‍ നിന്ന് പത്തംഗ സംഘമാണ് പാരാലിംപിക്‌സില്‍ പങ്കെടുക്കുന്നത്. മലയാളിയായ ജോബി മാത്യുവും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചഗുസ്തി മത്സരത്തിലാണ് പാലാ അടുക്കം സ്വദേശിയായ ജോബി മത്സരിക്കുന്നത്. ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് അടക്കം ഏഴിനങ്ങളില്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയിട്ടുള്ള താരമാണ് ജോബി. 2008 ലെ ലോക പഞ്ചഗുസ്തി മത്സരത്തില്‍ ജനറല്‍ വിഭാഗത്തിലാണ് ജോബി മത്സരിച്ചത്. പൂര്‍ണ ആരോഗ്യവാന്മാരായ ലോകതാരങ്ങളെ പിന്തള്ളി മെഡല്‍നേടിയ ജോബി പാരാലിമ്പിക്‌സ് വേദിയിലും ഇന്ത്യയുടെ അഭിമാനം കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷ.
പഞ്ചഗുസ്തിയില്‍ മാത്രമല്ല, ജോബി കഴിവുതെളിയിച്ചിട്ടുള്ളത്. 2010 ലെ ഇസ്രായേല്‍ ഓപ്പണില്‍ ബാഡ്മിന്റണ്‍ പാരാലിമ്പിക്‌സ് വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഈയിനത്തില്‍ സിംഗിള്‍സിലും ഡബിള്‍സിലും ദേശീയ ചാമ്പ്യനുമാണ് ജോബി. ഫെന്‍സിംഗ് രംഗത്തും ജോബി കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ വീല്‍ചെയര്‍ ഫെന്‍സറാണ് ജോബി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല