പൂര്‍ണ്ണമായും പക്ഷാഘാതം സംഭവിച്ച് സംസാരിക്കാന്‍ കഴിയാത്തവരുടെ ചിന്തകളെ വിശകലനം ചെയ്ത് വാക്കുകള്‍ കണ്ടെത്താന്‍ കഴിയുന്ന തരം സ്‌കാനറുകള്‍ വികസിപ്പിച്ചെടുത്തു. ഫങ്ഷണല്‍ മാഗ്നറ്റിക് റെസോണന്‍സ് ഇമേജിങ്ങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്. സംസാരിക്കാന്‍ കഴിയാത്തവര്‍ക്കായി 27 അക്ഷരങ്ങളും ഒരു സ്‌പേസുമടങ്ങിയ ദൃശ്യം നല്‍കും. ഓരോ അക്ഷരങ്ങളും ബ്രയിനിലെ രക്തചംക്രമണത്തില്‍ വ്യത്യസ്ഥമായ പാറ്റേണാണ് സൃഷ്ടിക്കുന്നത്. സ്‌കാനര്‍ ഉപയോഗിച്ച് ഈ പാറ്റേണ്‍ വിശകലനം ചെയ്താണ് വാക്കുകളെ കണ്ടെത്തുന്നത്. ബ്രയിനിലെ രക്തചംക്രമണത്തെ വിശകലനം ചെയ്ത് തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്താനാണ് എഫ്എംആര്‍ഐ നിലവില്‍ ഉപയോഗിക്കുന്നത്.
മുന്‍പ് ഒരു കൂട്ടം ഉത്തരങ്ങള്‍ നല്‍കിയ ശേഷം ശരിയുത്തരം കണ്ടുപിടിക്കാനായി എഫ്എംആര്‍ഐ ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ജീവച്ഛവമായി കിടക്കുന്ന ആളുകളെ മാനസിക വികാരങ്ങള്‍ പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിക്ട് യൂണിവേഴ്‌സിറ്റിയിലെ ബെറ്റിന സോര്‍ഗറാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. സംസാരിക്കാനോ അനങ്ങാനോ ആകാതെ കിടക്കുന്ന ഒരാളുടെ മനസ്സിലെ ചിന്തകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പുതിയ എഫ്എംആര്‍ഐ സ്‌കാനറിന് കഴിയുമെന്ന് സെല്‍പ്രസ്സ് എന്ന ബയോളജി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രട്ടീഷ് ന്യൂറോളജിക്കല്‍ അസോസിയേഷന്‍ പുതിയ കണ്ടുപിടുത്തത്തെ അത്ഭുതം എന്നാണ് വിശേഷിപ്പിച്ചത്.
പുതിയ കണ്ടുപിടുത്തം പക്ഷാഘാതം മൂലമോ നാഡീ സംബന്ധമായ തകരാറുകള്‍ കാരണമോ സംസാരിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ജീവിതത്തിലേക്കുളള ഒരു പിടിവളളിയാണന്ന് ബ്രട്ടീഷ് ന്യുറോസയന്‍സ് അസോസിയേഷനിലെ എലെന്‍ സ്‌നെല്‍ പറഞ്ഞു. പുതിയ ഉപകരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് മൂലം ജീവച്ഛവമായി കിടക്കുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ തുറന്ന് പറയാം. ഇത് രോഗിയുടേും കുടുംബത്തിന്റേയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും. സാധാരണക്കാര്‍ക്കും കൂടി ലഭ്യമാകുന്ന വിധത്തില്‍ പുതിയ ഉപകരണം പരിഷ്‌കരിക്കേണ്ടതുണ്ടെന്നും കേംബ്രിഡ്ജിലെ വോള്‍ഫ്‌സണ്‍ ബ്രയിന്‍ ഇമേജിങ്ങ് സെന്ററിലെ ഡോ. ഗൈ വില്യംസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല