ആടിയും പാടിയും വിശേഷങ്ങള്‍ പങ്കു വെച്ചും യു.കെയിലെ പറമ്പില്‍ കുടുംബക്കാര്‍ ഒത്തുകൂടിയപ്പോള്‍ ജനപങ്കാളിത്തം കൊണ്ടും സംഘാടകമികവിലും പുത്തന്‍ ചരിത്രമായി. കഴിഞ്ഞ ദിവസം വൂസ്റ്ററില്‍ ചേര്‍ന്ന പറമ്പില്‍ കുടുംബസംഗമം ഫാ.ജോമോന്‍ തൊമ്മാനയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ബെന്നിപടിഞ്ഞാറെക്കൂറ്റ് അധ്യക്ഷത വഹിച്ചു.
കുടുംബത്തില്‍ മണ്‍മറഞ്ഞ് പോയ പൂര്‍വ്വികര്‍ക്കായി ഫാ.ജോമോന്‍ തൊമ്മാനയുടെ നേതൃത്ത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. തുടര്‍ന്ന് ഫാ.ജോമോന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. ജെയ്‌സണ്‍ പറമ്പില്‍ സ്വാഗതവും സജി പുല്ലുകാലായില്‍ നന്ദിയും രേഖപ്പെടുത്തി. മുടിയൂര്‍ക്കര, മാന്‍വെട്ടം സ്ഥലങ്ങളില്‍ നിന്നും യു.കെയിലേക്ക് കുടിയേറിയ എഴുപതോളം കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നുമെത്തി. ജോമോന്‍ കൊടികുത്തിയേല്‍, സോണി പറമ്പില്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി. അടുത്ത വര്‍ഷം വിഗണില്‍ വെച്ച് വീണ്ടും കണ്ടുമുട്ടാമെന്ന് തീരുമാനിച്ച് പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല