1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015

സ്വന്തം ലേഖകന്‍: നടന്‍ പറവൂര്‍ ഭരതന്‍ അന്തരിച്ചു, വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. 1951 ല്‍ രക്തബന്ധം എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണ് അഭിനയജീവിതം തുടങ്ങിയത്. 2009 വരെ സിനിമാ ലോകത്ത് സജീവമായിരുന്നു. ആയിരത്തിലേറെ ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നോര്‍ത്ത് പറവൂരിലുള്ള വാവക്കാട് എന്ന സ്ഥലത്താണ് ഭരതന്‍ ജനിച്ചത്. എസ്.എന്‍ ഹൈസ്‌കൂള്‍ മൂത്തകുന്നത്ത് പഠനം ആരംഭിച്ച ഭരതന് പക്ഷേ അച്ഛന്റെ മരണത്തോടു കൂടി അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് ചലച്ചിത്രാഭിനയം ഒരു ജീവിതോപാധിയായി അദ്ദേഹം തിരഞ്ഞെടുത്തത്.

പഠിക്കുന്ന കാലത്തും ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു. ഒരിക്കല്‍ ഇദ്ദേഹത്തിന്റെ അഭിനയം പ്രശസ്ത കാഥികന്‍ കെടാമംഗലം സദാനന്ദന്‍ കാണാനിടയാകുകയും പിന്നീട് അദ്ദേഹം ഭരതനെ പുഷ്പിത എന്ന ഒരു നാടകസംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. പിന്നീട് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളില്‍ ഒരു സജീവ സാന്നിദ്ധ്യമായി ഭരതന്‍ മാറി. നാടക സംഘങ്ങളുമായുള്ള പരിചയമാണ് പില്‍ക്കാലത്ത് ഭരതന് ചലച്ചിത്രത്തിലേക്കുള്ള വഴി തുറന്ന് കൊടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.