ഡെര്‍ബി : വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആറ് കുട്ടികള്‍ വെന്ത് മരിച്ച സംഭവത്തില്‍ കുറ്റക്കാരാണന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്നിബാധയ്ക്ക് ഒരാഴ്ച ശേഷം വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാരാവാനും മിനിബസും ഫോറന്‍സിക് പരിശോധനയ്്ക്ക് വിധേയമാക്കിയശേഷമാണ് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മരിച്ച ആറ് കുട്ടികളടക്കം പതിനേഴ് കുട്ടികളുടെ പിതാവായ മിക്കും അയാളുടെ ഭാര്യ മെയ്‌റീസ് ഫില്‍പോട്ടുമാണ് അറസ്റ്റിലായത്. എന്നാല്‍ കുട്ടികളെ തങ്ങള്‍ കൊന്നുവെന്ന വാര്‍ത്ത ഇരുവരും നിഷേധിച്ചു. ഇതിനായി വിളിച്ച് ചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സില്‍ വച്ച് ഇരുവരും പൊ്ട്ടിക്കരഞ്ഞു.
ജേഡ് ഫില്‍പോട്ട്(10), ജോണ്‍(9), ജാക്ക്(8), ജെസ്സി(6),ജെയ്ഡന്‍(5), ഡുവെയ്ന്‍(13) എന്നിവരാണ് അഗ്നിബാധയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മെയ് 11ന് അതി രാവിലെയാണ് വീട്ടില്‍ തീപിടുത്തമുണ്ടായത്. വീട്ടിലെ ലെറ്റര്‍ബോക്‌സിലുടെ ആരോ പെട്രോളൊഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അഗ്നിബാധയുണ്ടായപ്പോള്‍ തന്നെ ഫില്‍പോട്ട് മക്കളെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അയല്‍്ക്കാര്‍ പറയുന്നു. എന്നാല്‍ ്അടുക്കാന്‍ പറ്റാത്തത്ര തരത്തില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു.
ഇന്നലെയാണ് ഡെര്‍ബി പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുന്നത്. വീടിന് മുന്നിലുണ്ടായിരുന്ന കാരാവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാരാവാന്‍ താല്്കാലിക താമസസൗകര്യത്തിന് വേണ്ടി വാങ്ങിയതാണന്നും മിക്കും മെയ്‌റീഡും അതിലായിരുന്നു കിടപ്പെന്നും പോലീസ് പറഞ്ഞു. അഗ്നിബാധയുണ്ടായ ദിവസവും ഇവര്‍ കാരാവാനിലായിരുന്നു. അതാണ് പരുക്കേല്‍ക്കാതെ രക്ഷപെട്ടത്. സംഭവം നടക്കുന്ന സമയം ഇവര്‍ വീട്ടിലില്ലായിരുന്നുവെന്ന് ചില അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ തെളിവ് നല്‍കാന്‍ ത്യ്യാറുളളവര്‍ മുന്നോ്ട്ട് വരണമെന്ന് പോലീസ് അറിയിച്ചു.വീടും പരിസരവും ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്. അഞ്ച് സ്ത്രീകളിലായി പതിനേഴ് കുട്ടികളുളള മിക്ക് 2007 ല്‍ തനിക്ക് കുറച്ചുകൂടി വലിയ വീട് അനുവദിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടത് നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല