ഡെര്‍ബിഷെയറിലെ സ്കൂളില്‍ റെയ്ഡ് ചെയ്യാനെത്തിയപ്പോള്‍ പോലീസ് അധികൃതര്‍ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പക്കല്‍ എന്തുണ്ടാകാന്‍ എന്നായിരുന്നു പോലീസുകാരില്‍ ഭൂരിപക്ഷംപേരും വിചാരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ നേരെ തിരിച്ചായിരുന്നു സംഭവിച്ചത്. സ്കൂള്‍ കുട്ടികളുടെ പക്കല്‍നിന്ന് കണ്ടെത്തിയത് മയക്കുമരുന്നാണ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് വെച്ച് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ പത്ത് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ പോര്‍ട്ട് സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പതിനഞ്ചാം പതിനാറും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രത്തില്‍നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതായും പോലീസ് വെളിപ്പെടുത്തുന്നുണ്ട്. ഇവരെ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടുന്നതുവരെ ഇവര്‍ക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചിരിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ഇവരെ സ്കൂളില്‍നിന്ന് പുറത്താക്കി. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കന്നതുവരെ പുറത്തുനില്‍ക്കാനാണ് സ്കൂള്‍ അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. അതേസമയം തന്‍റെ മകനെ ഇരയാക്കുകയായിരുന്നുവെന്ന് പിടിക്കപ്പെട്ട കുട്ടികളിലെ ഒരാളുടെ അമ്മ ആരോപിച്ചു. മയക്കുമരുന്ന് മാഫിയ തന്‍റെ മകനെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് അവര്‍ ആരോപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വഴി മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി സൂചന ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ചുകാലമായി നടത്തിവന്ന പരിശോധനകളുടെ തുടര്‍ച്ചയായിട്ടാണ് റെയ്ഡ് നടന്നത്.
ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംശയകരമായ പല സാഹചര്യങ്ങളിലെ ഇവരെ കണ്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പത്തുപേരെയാണ് പോലീസ് മയക്കുമരുന്ന് കള്ളകടത്തിന്‍റെ പേരില്‍ അറസ്റ്റുചെയ്തിരിക്കുന്നത്. പത്ത് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് കള്ളക്കടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല