ജീവിത ചിലവും അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനയും മൂലം യൂറോപ്പിലെ ജീവിതം മാത്രമല്ല കുടുംബ ബന്ധങ്ങളും തകിടം മറിയുകയാണ്. കുടുംബങ്ങളുടെ ജീവിത നിലവാരം നിലനിര്‍ത്താന്‍ 20 ശതമാനം അധികമാണ് ബ്രിട്ടനിലെ ഓരോ കുടുംബവും ഇപ്പോള്‍ സമ്പാദിക്കേണ്ടത് ഇതിനിടയിലാണ് മക്കള്‍ അവരുടെ രക്ഷിതാക്കളോടു അവരുടെ മരണത്തിനു മുന്‍പ് തന്നെ തങ്ങള്‍ക്കു അവകാശപ്പെട്ട സ്വത്തുക്കള്‍ കൈമാറണമെന്ന് ആവശ്യപ്പെടുന്നത്. കണ്‍സ്യൂമര്‍ എഫൈര്‍ എഡിറ്ററായ ടന ഗ്ലോഗ്ഗര്‍ എഴുതിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ജീവിത ചെലവ് വര്‍ധിച്ചതാണു ഇതിനു കാരണം. ഈ വര്‍ഷം ജീവിത ചെലവില്‍ അഞ്ചു ശതമാനം വര്‍ധനവാണ് ഉണ്ടായത്. കുട്ടികള്‍ക്കുള്ള ആനുകൂല്യം മരവിപ്പിച്ചതും നികുതി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും മിക്ക കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കി. രണ്ടു കുട്ടികളുള്ള ഒരു കുടുംബത്തിലെ ഒരാള്‍ മാസം 1840 പൗണ്ട് സമ്പാദിക്കേണ്ടി വരും. രാജ്യത്തെ അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. പെന്‍ഷന്‍കാരുടെ അവസ്ഥയും വിഭിന്നമല്ല. ആഴ്ചയില്‍ 233 പൗണ്ട് വീതം ഇവര്‍ക്കു ചെലവ് വരുന്നുണ്ട്. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്കു കുട്ടികളുടെ പരിചരണം ദുഷ്‌കരമായിരിക്കുകയാണ്. ശമ്പളം വര്‍ധിക്കാത്തതും ഇവര്‍ക്കു തിരിച്ചടിയായി. നാല്പതു വയസ്സില്‍ താഴെയുള്ള മക്കളില്‍ അഞ്ചില്‍ ഒരാള്‍ അവരുടെ ഷെയര്‍ കുടുംബത്തില്‍ നിന്നും ആവശ്യപ്പെടുന്നുണ്ടത്രേ!
28 വയസ്സിനുള്ളില്‍ തന്നെ മുന്‍കൂറായ് പല മക്കളും തങ്ങളുടെ പിതാവില്‍ നിന്നും ശരാശരി 34000 പൌണ്ട് കൈപ്പറ്റിയിട്ടുണ്ട്. 35 വയസ്സില്‍ താഴെയുള്ള മക്കളില്‍ 5 ശതമാനം പേരും 50000 പൌണ്ടും 10 ശതമാനം മക്കള്‍ ഒരു ലക്ഷം പൌണ്ടും ശരാശരി അവരുടെ പിത്രുസ്വത്തില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. 50 ശമാതമാനം മക്കളും തങ്ങള്‍ക്കു അവകാശപ്പെട്ടത് തങ്ങള്‍ക്കു നാല്പതു വയസ്സാകുന്നതിനു മുന്‍പ് തരാന്‍ രക്ഷിതാക്കളോടു അവകാശം ഉന്നയിച്ചിട്ടുമുണ്ടത്രേ!
പ്രധാനമായും ഇങ്ങനെ നേടിയെടുക്കുന്ന സ്വത്തുക്കള്‍ കടം വീട്ടാനും ജോലിയില്ലാത്തവര്‍ക്ക് സമ്പാധ്യമായ് സേവ് ചെയ്യാനും അവരുടെ യൂണിവേഴ്സിറ്റി ഫീസുകള്‍ അടക്കാനും വിവാഹ ആവശ്യങ്ങള്‍ക്കുമാണ് മക്കള്‍ ഉപയോഗിക്കുന്നത്. പല രക്ഷിതാക്കളും തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കളെ കഷ്ടപ്പെടുതാന്‍ ആഗ്രഹിക്കാതതിനാല്‍ അവരുടെ മരണത്തിനു മുന്‍പ് തന്നെ സ്വത്തുക്കള്‍ മക്കള്‍ക്ക് കൈമാറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുപതില്‍ ഒരു രക്ഷിതാവും പറയുന്നത് തങ്ങള്‍ തങ്ങളുടെ വീടൊഴിച്ചു മറ്റെല്ലാ സ്വത്തു വകകളും മക്കള്‍ക്ക് കൈമാറിയെന്നാണ്. 79 ശതമാനം രക്ഷിതാക്കളും അല്പം പണവും സ്വത്തുക്കളും മക്കള്‍ക്ക് കൈമാറാനുള്ള ഒരുക്കത്തിലുമാണ് അതേസമയം അഞ്ചു ശതമാനം രക്ഷിതാക്കള്‍ പറയുന്നത് തങ്ങള്‍ ഒന്നും മക്കള്‍ക്ക് നല്‍കില്ലെന്നാണ് ഇതില്‍ തന്നെ നാലില്‍ മൂന്നു രക്ഷിതാക്കള്‍ക്കും മക്കളില്‍ നിന്നും സാമ്പത്തികമായ് യാതൊരു സഹായവും ലഭിക്കാത്തവരാണ്. 12 ശതമാനം രക്ഷിതാക്കള്‍ പറയുന്നത് മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കട്ടെയെന്നാണ്. 17 ശതമാനം രക്ഷിതാക്കളും മക്കള്‍ക്ക് പണം ചിലവാക്കാന്‍ അറിയില്ലയെന്ന കാരണത്താലാണ് സ്വത്തു വകകള്‍ കൈമാറാത്തത്.
ജീവിതനിലവാരത്തിലെ ഈ തകര്‍ച്ച വരും തലമുറയെ വന്‍ തോതില്‍ ബാധിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടണില്‍ ജനങ്ങളുടെ ശരാശരി വരുമാനം 2008-ലേതിനെക്കാള്‍ ഇപ്പോള്‍ 1212 പൗണ്ട് കുറവാണെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ ഒരു പഠനത്തില്‍ പറഞ്ഞിരുന്നു. പണപ്പെരുപ്പം കണക്കിലെടുത്തു കഴിയുമ്പോള്‍ യഥാര്‍ഥ വരുമാനം ഇത്രയും കുറവായിരിക്കുമെന്നാണ് അവര്‍ കണക്കുകൂട്ടി പറയുന്നത്. ഇങ്ങനെ കണക്കു കൂട്ടുമ്പോള്‍ വരുമാനം അഞ്ചുവര്‍ഷം മുന്‍പത്തേക്കാള്‍ അഞ്ചു ശതമാനം കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല