വികലാംഗനായ മൂത്തമകന്റെ ചികിത്സക്ക് വേണ്ടി മാതാപിതാക്കള്‍ നവജാതശിശുവിനെ വിറ്റു. രാജസ്ഥാനിലാണ് സംഭവം. രണ്ടുവയസ്സുള്ള മകന്റെ ചികിത്സക്ക് പണം തികയാതെ വന്നപ്പോഴാണ് എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ 40,000രൂപക്ക് അയല്‍വാസിക്ക് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സന്ധ്യാദേവി, ഭര്‍ത്താവ് അശോക്, അയല്‍വാസിയായ വിനോദ് അഗര്‍വാള്‍, ഭാര്യ ശകുന്തള ദേവി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
മകന്റെ ചികിത്സയ്ക്കു 40,000 രൂപ ചെലവ് വരുമെന്ന് ഉദയ്പുര്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാരാണ് സന്ധ്യാദേവിയെ അറിയിച്ചത്. ഈ സമയം സന്ധ്യ ഗര്‍ഭിണിയായിരുന്നു. പണം കണ്ടെത്താന്‍ വഴിയില്ലാതെ വിഷമിക്കുമ്പോഴാണ് കുഞ്ഞിനെ തന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ തുക നല്‍കാമെന്ന് വിനോദ് അഗര്‍വാളും ഭാര്യയും അറിയിച്ചത്. എന്നാല്‍ ആണ്കുഞ്ഞാണെങ്കില് മതിയെന്നും ഇവര്‍ പറഞ്ഞു. ഇതനുസരിച്ച് സന്ധ്യാദേവി പ്രസവിച്ച ആണ്‍കുഞ്ഞിനെ കൈമാറുകയായിരുന്നു. ഈ സമയത്ത് 20,000 രൂപ നല്കി ബാക്കി പിന്നീട് വീട്ടില്‍ വന്ന് വാങ്ങാനായിരുന്നു പറഞ്ഞതെങ്കിലും ഈ തുക പിന്നീട് തന്നില്ലെന്ന് അശോക് കുമാര്‍ പറഞ്ഞു. കുഞ്ഞിനെ കൈമാറിയ വിവരം അറിഞ്ഞെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദാരിദ്യ്രമാണ് കുഞ്ഞിനെ വില്ക്കാന് പ്രേരിപ്പിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല