സ്വന്തം ലേഖകന്‍: പാരീസ് ആക്രമണ കേസ് പ്രതിയ്ക്ക് പോലീസിനെ അക്രമിച്ച കേസില്‍ ബെല്‍ജിയം കോടതിയുടെ വക 20 വര്‍ഷം തടവ്. 2015 ലെ പാരിസ് ആക്രമണക്കേസിലെ പ്രതി സലാഹ് അബ്ദുസ്സലാമിന് ബ്രസല്‍സില്‍ 2016ല്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടല്‍ കേസില്‍ കോടതി 20 വര്‍ഷം തടവ് വിധിച്ചു. പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് സലാഹിനും കൂട്ടാളി സുഫിയാന്‍ അയാരിക്കും ശിക്ഷ വിധിച്ചത്. വിധി പറയുമ്പോള്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
2016 മാര്‍ച്ച് 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇവര്‍ ഒളിച്ചിരുന്ന വീട്ടില്‍ പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് വെടിയേറ്റിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ തിരിച്ചടിയില്‍ സലാഹിന്റെ ഒരു കൂട്ടാളി കൊല്ലപ്പെട്ടു.
130 പേര്‍ കൊല്ലപ്പെട്ട പാരിസ് ആക്രമണത്തില്‍ പങ്കാളിയായ ഇയാള്‍ പിന്നീട് ബെല്‍ജിയത്തിലേക്ക് കടക്കുകയായിരുന്നു. ഐ.എസ് ഉത്തരവാദിത്തമേറ്റെടുത്ത സംഭവത്തില്‍ ജീവിച്ചിരിക്കുന്ന ഏക പ്രതിയെ ബെല്‍ജിയം പൊലീസ് പിടികൂടി ഫ്രാന്‍സിന് കൈമാറുകയായിരുന്നു. പാരിസില്‍ പൊലീസ് കസ്റ്റഡിയിലാണ് കഴിയുകയാണ് ഇപ്പോള്‍ സ്വാലിഹ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല