സ്വന്തം ലേഖകന്‍: ‘പ്രകൃതിയുമായി കൂടുതല്‍ അടുക്കുന്നത് നഗ്‌നയായിരുക്കുമ്പോള്‍,’ സമൂഹ മാധ്യമങ്ങളിലെ തന്റെ നഗ്‌ന ചിത്രങ്ങളെ ന്യായീകരിച്ച് മൈക്കള്‍ ജാക്‌സണ്‍ന്റെ മകള്‍ പാരിസ് ജാക്‌സണ്‍. ഇനിയും അത്തരം ചിത്രങ്ങളിടുമെന്നും തന്റെ നഗ്‌നത ആസ്വദിക്കുന്നുവെന്നും പാരിസ് പറയുന്നു. തന്റെ ശരീരം തന്റെ സ്വാതന്ത്ര്യമാണെന്നും പാരിസ് വിമര്‍ശകരെ ഓര്‍മിപ്പിക്കുന്നു.
‘നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കരുത്. വസ്ത്രം ധരിക്കാതെ ഇരിക്കുമ്പോള്‍ സൗന്ദര്യം താന്‍ തിരിച്ചറയുന്നു. പ്രകൃതിയുമായി ഏറ്റവുമടുക്കുന്നതും നഗ്‌നര്‍ ആയിരിക്കുമ്പോഴാണ്,’ പാരിസ് പറയുന്നു. ‘നിങ്ങള്‍ കറുത്തതോ അതോ വെളുത്തതോ ആയിക്കോട്ടെ, തടിച്ചതോ മെലിഞ്ഞതോ ആകട്ടെ, ശരീരത്തില്‍ നിറയെ പാടുകള്‍ ഉണ്ടാകട്ടെ, ഒരേയൊരു കാര്യം മനസിലുറപ്പിച്ചോളൂ, മനുഷ്യ ശരീരം മനോഹരമാണ്,’ പാരിസ് ചൂണ്ടിക്കാട്ടി.
‘നഗ്‌നമായ പാദങ്ങള്‍ മണ്ണില്‍ സ്പര്‍ശിക്കുമ്പോഴും ശരീരത്തില്‍ സൂര്യ രശ്മി പതിക്കുമ്പോഴും ഒരാനന്ദമുണ്ട്. അതെനിക്കാസ്വദിക്കണം. എന്റെ പാതയാണിത്. അവിടെ എന്നെ പിന്തുടരാന്‍ ആരോടും താനാവശ്യപ്പെട്ടിട്ടില്ല’ പാരിസ് പറയുന്നു. പരിഹാസങ്ങളെ ഭയക്കുന്നില്ല, നഗ്‌നതയെ ആഘോഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല