1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2016

സ്വന്തം ലേഖകന്‍: പാരീസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ ബ്രസല്‍സില്‍ പിടിയില്‍. 130 പേരുടെ മരണത്തിനിടയാക്കിയ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന സലാഹ് അബ്ദുസ്സലാമാണ് ബ്രസല്‍സില്‍ പിടിയിലായത്. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ജനിച്ച, ഫ്രഞ്ചു പൗരനായ സലാഹ് അബ്ദുസ്സലമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ബ്രസല്‍സിനടുത്ത് മൊളെന്‍ബീക്കില്‍ വെള്ളിയാഴ്ച കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് 26കാരനായ ഇയാളെ പരിക്കുകളോടെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റു രണ്ടുപേര്‍കൂടി പിടിയിലായതായും സൂചനയുണ്ട്. ബ്രസല്‍സിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നടത്തിയ തിരച്ചിലില്‍ അബ്ദുസ്സലാമിന്റെ വിരലടയാളം കണ്ടത്തെിയതായി നേരത്തേ പൊലീസ് അറിയിച്ചിരുന്നു.

ഈ റെയ്ഡിനിടെ വെടിവെപ്പില്‍ അബ്ദുസ്സലാമിന്റെ സഹായി എന്നു കരുതുന്ന മുഹമ്മദ് ബെല്‍ക്കെയ്ദ് കൊല്ലപ്പെട്ടു. ഇവിടെനിന്ന് രക്ഷപ്പെട്ട രണ്ടു പേരില്‍ ഒന്ന് അബ്ദുസ്സലാം ആണെന്ന് പൊലീസ് സംശയിച്ചിരുന്നു.
നവംബര്‍ 13 ന് പാരിസിലെ നാഷനല്‍ സ്റ്റേഡിയത്തിലും കഫേകളിലും ആക്രമണം നടത്തിയവരില്‍ അബ്ദുസ്സലാമുമുണ്ടായിരുന്നു.

നിരവധി ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു. മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ ഹമീദ് അബൗദിന്റെ ബാല്യകാല സുഹൃത്തായ ഇയാളാണ് ഭീകരരെ പാരിസിലെ ആക്രമണസ്ഥലത്ത് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.