ബ്ലാക്ക്പൂള്‍: ബ്ലാ്ക്ക്പൂളിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ഇടവകദിനാഘോഷവും വേദപാഠ വാര്‍ഷികവും ജൂണ്‍ 10ന് സെന്റ് കെന്റികന്‍സ് പളളിയില്‍ വച്ച് നടക്കും. വൈകുന്നേരം നാല് മണിയോടെ നടക്കുന്ന ദിവ്യബലിയില്‍ ലങ്കാഷെയര്‍ രൂപതയിലെ സീറോ മലബാര്‍ വൈദികരായ ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. തോമസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. പാരീഷ് ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ സെന്റ് കെന്റകന്‍സ് പളളി വികാരി ഫാ. ഡേവിഡ് ബേണ്‍സ് സന്ദേശം നല്‍കും. തുടര്‍ന്ന് കലാപരിപാടികള്‍ നടക്കും.
വേദപാഠ പരീക്ഷയില്‍ ഉയര്‍ന്ന് മാര്‍ക്ക് വാങ്ങിയ കുട്ടികളെ ചടങ്ങില്‍ അനുമോദിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല