5 പൗണ്ട് കൊടുത്ത് പാര്‍ക്കിംഗ് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ടിക്കറ്റ് മെഷീന് ടിക്കറ്റിനു പകരം മടക്കി കൊടുത്തത് 32 പൗണ്ട് നാണയങ്ങള്‍. എസ്സക്സിലെ സ്റ്റെഫാനി കോര്‍ഡര്‍ എന്ന വനിതക്കാണ് പാര്‍ക്കിംഗ് ടിക്കറ്റ് മെഷീല്‍ 32 പൗണ്ടിനുള്ള നാണയങ്ങള്‍ വെറുതെ കൊടുത്തത്.
റേയ്ലേയിലെ കാസില്‍ റോഡിലുള്ള ടിക്കറ്റ് മെഷീനാണ് വിചിത്രമായി പെരുമാറി സ്റ്റെഫാനിയെ ഞെട്ടിച്ചത്. ഒരു ദിവസത്തേക്കുള്ള ടിക്കറ്റെടുക്കാനാണ് സ്റ്റെഫാനി ടിക്കറ്റിംഗ് മെഷീനെ സമീപിച്ചത്. 5 പൗണ്ട് നല്‍കുകയും ചെയ്തു.
എന്നാല്‍ പേപ്പര്‍ ടിക്കറ്റിനു പകരം 32 പൗണ്ടിനുള്ള നാണയങ്ങള്‍ വെള്ളച്ചാട്ടം പോലെ പുറത്തേക്ക് വരികയായിരുന്നു. പുറത്തേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്ന നാണയങ്ങള്‍ കൈകൊണ്ട് തടഞ്ഞു നിര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് സ്റ്റെഫാനി പറയുന്നു.
രണ്ടു കൈകളും നിറഞ്ഞപ്പോള്‍ നാണയങ്ങള്‍ കീശയിലിട്ടു. തനിക്കു പുറകില്‍ ടിക്കറ്റെടുക്കാന്‍ നിന്നയാള്‍ അവ കൈയ്യില്‍ തന്നെ വച്ചോളാന്‍ പറഞ്ഞെങ്കിലും പണവുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു എന്ന് സ്റ്റെഫാനി വെളിപ്പെടുത്തി.
സ്റ്റേഷനില്‍ സ്റ്റെഫാനിയുടെ സംഭവ വിവരണം പോലീസുകാരേയും അത്ഭുതപ്പെടുത്തി. എന്തായാലും റോക്ക്ഫോര്‍ഡ് ജില്ലാ കൗണ്‍സില്‍ സ്റ്റെഫാനിയുടെ സത്യസന്ധതക്കുള്ള ആദരസൂചകമായി ഒരു ദിവസത്തെ സൗജന്യ പാര്‍ക്കിംഗ് ടിക്കറ്റ് സമ്മാനമായി നല്കി. അപ്രതീക്ഷിതമായ ഒരു സാങ്കേതിക തകരാറാണ് ടിക്കറ്റിംഗ് മെഷീന് സ്റ്റെഫാനിയോട് തോന്നിയ പ്രണയത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല