1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2016

സ്വന്തം ലേഖകന്‍: പാര്‍ലെ ജി ഓര്‍മയാകുന്നു, കമ്പനിയുടെ ആദ്യ ഫാക്ടറി നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലെ ജിയുടെ മുംബൈയിലെ ഫാക്ടറിയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഫാക്ടറിയാണ് ഇത്.

1939 ലായിരുന്നു കമ്പനിയുടെ തുടക്കം. 1980 ല്‍ പാര്‍ലെ ഗ്ലൂക്കോ എന്ന പേര് പാര്‍ലെജി എന്നാക്കി. ‘ബ്രിട്ടാനിയ’ ബിസ്‌കറ്റ് ആയിരുന്നു അക്കാലത്ത് പാര്‍ലെ ജിയുടെ എതിരാളി. എന്നാല്‍, പുതു തലമുറയ്‌ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയാതിരുന്നതോടെയാണ് കമ്പനി പൂട്ടുന്നതിലേയ്ക്ക് എത്തിച്ചത്.

ലാഭം കുറഞ്ഞതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്പാദനം കുറച്ചുകൊണ്ടു വരികയായിരുന്നു. പിടിച്ചു നില്‍ക്കാന്‍ ഒരു മാര്‍ഗ്ഗവും കാണാഞ്ഞതിനാലാണ് പ്രധാന ഫാക്ടറി പൂട്ടുന്നതെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ പറഞ്ഞു.

ഒരു തലമുറയുടെ ഗൃഹാതുരമായ ഓര്‍മകളുടെ ഭാഗമാണ് പാര്‍ലെ ജി ബിസ്‌കറ്റുകളും ഒപ്പമുള്ള ചായകുടിയും. കടുത്ത വിപണി മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പാര്‍ലെ ഓര്‍മയാകുമ്പോള്‍ നഷ്ടമാകുന്നത് ഇന്ത്യയുടെ മികച്ച ബിസ്‌കറ്റ് ബ്രാന്‍ഡുകളില്‍ ഒന്നിനെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.