സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് ഫലമറിയാന്‍ സൗദിയിലെ പ്രവാസികളും പുലര്‍ച്ചെ മുതല്‍ തന്നെ സജീവമായിരുന്നു. റൂമുകളിലെ ടെലിവിഷന് മുമ്പിലും ചാനലുകളുടെ യൂട്യൂബ് പേജിലുമായി അവര്‍ ഫലമറിയാന്‍ കാത്തിരുന്നു. വിവിധ സംഘടനകള്‍ക്ക് കീഴില്‍ വലിയ സ്‌ക്രീനിലും ഫലമറിയാനുള്ള സൗകര്യമൊരുക്കിയിരുന്നു.
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മുമ്പെങ്ങുമില്ലാത്തത്ര സജീവമായിട്ടാരുന്നു പ്രവാസികളും കാത്തിരുന്നത്. സൗദിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ പ്രവാസികള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുമ്പില്‍ കണ്ണും നട്ടിരുന്നു. വിവിധ സംഘടനാ കൂട്ടായ്മകള്‍ വലിയ സ്‌ക്രീന്‍ ഒരുക്കിത്തന്നെ ഫലമറിയാന്‍ കാത്തിരുന്നു. ജിദ്ദ കെ.എം.സി.സി ഒരുക്കിയ ബിഗ് സ്‌ക്രീനിനു മുമ്പില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടി.
കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ശക്തമായ മുന്നേറ്റം പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി. എന്നാല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ മുന്നേറ്റം ഏവരിലും നിരാശ പടര്‍ത്തി. എന്തായിരുന്നാലും കേരളത്തില്‍ പ്രതീക്ഷിക്കാതെ എത്തിയ യു.ഡി.എഫ് തരംഗം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല