സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ട്വിറ്റര്‍ രാഷ്ട്രീയ ചായ്വ് കാണിക്കുന്നതായി പരാതി; പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്ന ആവശ്യം ട്വിറ്റര്‍ സി.ഇ.ഒ തള്ളി. സോഷ്യല്‍ മീഡിയയിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയില്‍ ട്വിറ്റര്‍ സി.ഇ.ഒയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകില്ല. ഇക്കാര്യം വിശദീകരിച്ച് ട്വിറ്റര്‍ നിയമകാര്യ മേധാവി വിജയ ഗഡ്ഡേ ഐ.ടി. പാര്‍ലമെന്ററി കമ്മിറ്റിക്ക് കത്തയച്ചു.
ഹാജരാകാന്‍ സാവകാശം ലഭിച്ചില്ലെന്ന് കമ്പനി വിശദീകരിക്കുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന പരാതി ചൂണ്ടിക്കാട്ടി ബി.ജെ.പി. എം.പി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ട്വിറ്ററിന് നോട്ടീസ് അയച്ചത്. ട്വിറ്റര്‍ അധികൃതരോട് കമ്മറ്റി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
ഫെബ്രുവരി 11ന് ഹാജരാകണമെന്നായിരുന്നു ആവശ്യം. ആദ്യം 7 ന് നിശ്ചയിച്ച യോഗം ട്വിറ്റര്‍ അധികൃതരുടെ സൗകര്യത്തിനായാണ് 11ലേക്ക് നീട്ടിയത്. എന്നാല്‍ ഹാജരാകില്ലെന്നാണ് ട്വിറ്ററിന്റെ നിലപാട്. അതേസമയം ട്വിറ്ററിന്റെ ഉള്ളടക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യയില്‍ ആരും ഇല്ലെന്ന് വിജയ് ഗഡ്ഡേ പറഞ്ഞു. ജൂനിയര്‍ ഉദ്യോഗസ്ഥനെ അയക്കാനാകില്ലെന്നും വിജയ് ഗഡ്ഡേ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല