1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ്‌ ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യസ്ഥനായ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാള്‍ നവംബര്‍ 12 ,13 തീയ്യതികളില്‍ ആചരിക്കും. പ്രിന്‍സസ് റോഡിലെ ക്രിസ്റ്റ് ചര്‍ച്ചില്‍ പന്ത്രണ്ടാം തീയ്യതി ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാ പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്നു ഫാ: ഹാപ്പി ജേക്കബിന്റെ ഡിവോഷനല്‍ പ്രഭാഷണവും നടക്കും. പതിമൂന്നാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുര്‍ബ്ബാനയും തുടര്‍ന്നു നേര്ച്ച വിളമ്പും. പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ നേടുവാന്‍ ഏവരെയും ഫാ: ഹാപ്പി ജേക്കബ് സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം:
St. George Indian Orthodox Church
Christ church
30, Darley Avenue
Princes Road
M202ZD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.