ബര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 109 മത് ഓര്‍മ്മ പെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ ഡോ: മാര്‍ യോഹന്നോന്‍ മാര്‍ ദിയെസ് കൊറോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രഭാത നമസ്കാരം, വി. കുര്‍ബാന, നേര്ച്ച ഭക്ഷണം തുടങ്ങിയവ ആഘോഷങ്ങലുറെ ഭാഗമായി നടന്നു. ബര്‍മിംഗ്ഹാമില്‍ സ്വന്തമായി പള്ളി വാങ്ങിക്കുന്നതിനുള്ള ഫണ്ടിന്റെ ഉത്ഘാടനം ശ്രീ. ജോര്‍ജ് ഉണ്ണിയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ട് തിരുമേനി നിരവ്ഹിച്ചു. ചടങ്ങുകള്‍ക്ക് സഹ കാര്‍മയാകരായി ഫാ: വര്‍ഗീസ് മാത്യു, ഫാ: വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല