1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2011

p>
മാഞ്ചസ്റ്റര്‍ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍
ജോസ് മാത്യു

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ നവംബര്‍ 13 നു ഞായറാഴ്ച മലങ്കരയുടെ മഹാപരിശുദ്ധ്ധനായ ചാത്തുരുത്തില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറീയോസ് ( പരുമല കൊച്ചുതിരുമേനി ) യുടെ 109 താമത് ഒര്‍മ്മപെരുന്നാള്‍ ആഘോഷിക്കുന്നു. ചോള്‍ട്ടനിലെ സെന്റ് ബര്‍ണ ബാസ് പള്ളി യില്‍ വച്ച്, ഞായറാഴ്ച രാവിലെ 9.30 നു പ്രഭാത പ്രാര്‍ഥനയും, തുടര്‍ന്നു വികാരി ഫാ വികാരി ഫാ. പീറ്റര്‍ കുര്യാ ക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ്ധ കുര്‍ബ്ബാനയും, മദ്ധ്യ്സ്ഥ പ്രാര്‍ത്ഥനയും, ആശീര്‍വാദവും, ശേഷം നേര്‍ച്ചയും. ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികളെല്ലാവരും പ്രാര്‍ത്ഥനയോടുകൂടി പെരുന്നാളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ. പീറ്റര്‍ കുര്യാ ക്കോസ് 07588576048
സെക്ര ട്ടറി ബിജോയി ഏലി യാസ് 07588531911
ട്രഷ റാര്‍ ബിറ്റു കോശി 07793210807
പള്ളിയുടെ അഡ്രസ്സ്:St.Barnabas Church,Hurstville Road, Chorlton, M218DJ

പരിശുദ്ധ പരുമല തിരുമേനിയുടെ 109 മത് ഓര്‍മ്മ പെരുന്നാള്‍ ബര്‍മിംഗ്ഹാമില്‍

ബെന്നി വര്‍ക്കി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 109 മത് ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 13 നു ഞായറാഴ്ച ബര്‍മിംഗ്ഹാമിലെ സെന്റ്‌ സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ആഘോഷ ചടങ്ങുകള്‍ക്ക് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ ഡോ: യുഹാനോന്‍ മാര്‍ ഡയസ് സെറസ് മുഖ്യ കാര്‍മികത്വം വഹിക്കും. വികാരി ഫാ: വര്‍ഗീസ്‌ മാത്യു സഹകാര്മികനായിരിക്കും. രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യക്ഷ പ്രാര്‍ത്ഥന, നേര്ച്ച വിളമ്പ് തുടങ്ങിയവ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സെക്രട്ടറി രാജന്‍ വര്‍ഗീസ്‌:01527451498
ട്രസ്റ്റി ജോര്‍ജ് മാത്യു:07951153258
പള്ളിയുടെ വിലാസം:
Birmingham University St Francis Hall
Edghestar Park Road
B152TT

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.