1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2011

2008 ല്‍ മിസ്‌ ഇന്ത്യാ പട്ടം നേടിയ മലയാളി സുന്ദരി തമിഴകത്ത്‌ തിളങ്ങാനുള്ള ഒരുക്കത്തില്‍. അടുത്തിടെയിറങ്ങി വന്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ചിത്രം `മങ്കാത്ത’ നായകന്‍ അജിത്തിന്‌ ജോടിയാകുന്നതിനാണ്‌ പാര്‍വതി കോളിവുഡിലേക്ക്‌ എത്തുന്നത്‌. ഏറെ ശ്രദ്ധനേടിയ ചിത്രം ബില്ല യുടെ രണ്ടാംഭാഗമായി വരുന്ന ബില്ലാ 2 നുവേണ്ടിയാണ്‌ പാര്‍വതി അജിത്തുമായി ചേരുന്നത്‌.

ഇത്‌ രണ്ടാംതവണയാണ്‌ പാര്‍വതി തമിഴിലേക്ക്‌ എത്തുന്നത്‌. നേരത്തെ 21 കാരനായ രാമകൃഷ്‌ണന്‍ ഒരുക്കിയ `ഒമാമഹേശ്വരം’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ഇത്‌ വെളിച്ചംകണ്ടിരുന്നില്ല. മിസ്‌ ഇന്ത്യാ പട്ടം കരസ്‌ഥമാക്കിയതിനുശേഷം `യുണൈറ്റഡ്‌ 6′ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടിയാണ്‌ പാര്‍വതി ആദ്യമായി മ്യുവി ക്യാമറയെ അഭിമുഖീകരിച്ചത്‌. മലയാത്തില്‍ മോഹന്‍ലാല്‍- അമിതാഭ്‌ ബച്ചന്‍ – മേജര്‍ രവി ചിത്രമായ `കാണ്‌ഡഹാറി’നു വേണ്ടി പരിഗണിച്ചിരുന്നെങ്കിലും ഓഡിയേഷനുശേഷം മാറ്റപ്പെടുകയായിരുന്നു.

എന്നാല്‍ ബില്ലാ 2 വിനുവേണ്ടിയുള്ള നായികയായി പാര്‍വതിയെ പരിഗണിച്ചുകഴിഞ്ഞു. ചക്രി തുലോത്തി സംവിധാനം ചെയ്യുന്ന `ബില്ലാ 2′ ന്റെ നിര്‍മ്മാണസഹായിയായ സുനില്‍ കേതര്‍പാല്‍ പറയുന്നത്‌ ` ഓഡിയേഷനു പാര്‍വതി മികച്ച രീതിയിലാണ്‌ എത്തിയത്‌. ചിത്രത്തിലെ റോളിനു അനുയോജ്യയാണെന്ന്‌ തെളിയിക്കുന്നതായിരുന്നു അത്‌. പാര്‍വതിയുടെ പ്രകടനവും സാന്നിധ്യവുമെല്ലാം ചിത്രത്തിലേക്ക്‌ തീരുമാനിക്കാനുതകുന്നതായിരുന്നു. ഈയാഴ്‌ചതന്നെ ഗോവയില്‍ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലേക്ക്‌ ചേരുകയാണ്‌.

‘ ചിത്രത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞതിനെപ്പറ്റി പാര്‍വതിയും വളരെ സന്തോഷത്തിലാണ്‌. `അജിത്‌ സാറുമൊത്തുള്ള ഒരു ചിത്രത്തിലൂടെ തമിഴിലെത്തുകയെന്നത്‌ സ്വപ്‌നസാഫല്യമാണ്‌. ബില്ലാ ടീമിനൊപ്പം ചേരാനായതില്‍ വളരെ സന്തോഷിക്കുന്നു. ഒട്ടും താമസിയാതെ ചിത്രത്തിന്റെ വര്‍ക്കുകളുമായി ചേരുകയാണ്‌’- പാര്‍വതി പറയുന്നു.

മിസ്‌ ഇന്ത്യാ മത്‌സരത്തില്‍ തിളങ്ങിയെങ്കിലും നാളിതുവരെയായി സിനിമയില്‍ മികച്ച തുടക്കംലഭിക്കാതിരുന്ന പാര്‍വതിക്ക്‌ അജിത്ത്‌ ചിത്രം ഗുണം ചെയ്‌തേക്കും. യുവന്‍ ശങ്കര്‍രാജയാണ്‌ ചിത്രത്തിന്‌ സംഗീതം നല്‍കുന്നത്‌. 2007 ഇറങ്ങിയ ഗ്യാങ്‌സ്‌റ്റര്‍ ചിത്രമായ `ബില്ല’യില്‍ നയന്‍താരയും നമിതയുമാണ്‌ നായികനിരയിലുണ്ടായിരുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.