സ്വന്തം ലേഖകന്‍: ദയവു ചെയ്ത് എന്നെ ജാതിപ്പേര് ചേര്‍ത്തു വിളിക്കല്ലെ! മാധ്യമങ്ങളോട് നടി പാര്‍വതിയുടെ അഭ്യര്‍ഥന. മേനോന്‍ ചേര്‍ത്ത് തെന്റെ പേരു വിളിക്കുന്നതില്‍ തനിക്ക് താല്പര്യമില്ലെന്ന് നടി പാര്‍വതി പറയുന്നു. കോഴിക്കോട് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മൊയ്തീന്റെ കാഞ്ചനമാലയായി പ്രേക്ഷകരുടെ മനം കവര്‍ന്ന പാര്‍വതി.
മലയാള സിനിമയില്‍ വേറെയും പാര്‍വതികള്‍ ഉള്ളതു കൊണ്ടാണ് പലരും പാര്‍വ്വതിയെ മേനോന്‍ ചേര്‍ത്ത് വിളിക്കുന്നത്. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേര് പാര്‍വതി എന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ തെറ്റായ പേരിലാണ് അറിയപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു.
ജാതിപ്പേരില്‍ അറിയപ്പെടാന്‍ തനിയ്ക്ക് താല്പര്യമില്ല. അതുക്കൊണ്ട് മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും തന്നെ സഹായിക്കണെമന്നും പാര്‍വതി അഭ്യര്‍ഥിച്ചു.
പാര്‍വതിയുടെ അഭ്യര്‍ഥനക്ക് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സംവിധായകന്‍ ആഷിഖ് അബു അടക്കം ഒട്ടേറെ പ്രമുഖര്‍ നടിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. പാര്‍വതിയുടെ പേരിലുള്ള ജാതിവാല്‍ പൊഴിഞ്ഞു പോകുമോ എന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല