ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തിറങ്ങിയ ബില്ല 2 ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതിന് പിന്നില്‍ തന്നെ കുറ്റപ്പെടുത്തേണ്ടന്ന് നായിക പാര്‍വ്വതി ഓമനക്കുട്ടന്‍. ബില്ല 2 വിന്റെ പരാജയത്തിന് കാരണം നായിക പാര്‍വ്വതിയുടെ ഭാഗ്യക്കേടാണന്ന ചില പത്രങ്ങളുടെ കണ്ടുപിടുത്തത്തിന് എതിരേയാണ് പാര്‍വ്വതി രംഗത്ത് എത്തിയത്. സിനിമ ഒരു ടീം വര്‍ക്കാണന്നും അതിലെ പരാജയത്തിന് നായകനെയോ നായികയേയോ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നുമാണ് പാര്‍വ്വതി തുറന്നടിച്ചത്.
ബോളിവുഡില്‍ നിന്ന വന്ന ഒരു മികച്ച ഓഫര്‍ വേണ്ടന്ന് വച്ചിട്ടാണ് ബില്ല 2വില്‍ അഭിനയിച്ചത്. ഈ ചിത്രത്തിന്റെ വിധി ഇങ്ങനായതിന് തന്നെ മാത്രം എന്തിനാണ് ക്രൂശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പാര്‍വ്വതി പറഞ്ഞു. വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ മാത്രം അത്ര പ്രധാനപ്പെട്ട റോളായിരുന്നില്ല ബില്ലയിലേതെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടി. ആത്മാര്‍ത്ഥമായി അഭിനയിച്ചിട്ടും ചിത്രം പരാജയപ്പെടാന്‍ കാരണം ടീവര്‍ക്കിന്റെ പോരായ്മയാണന്നാണ് പാര്‍വ്വതിയുടെ പക്ഷം.
ബില്ല 2 പരാജയപ്പെട്ടതോടെ പാര്‍വ്വതിയെ വീണ്ടും ഒരു ചിത്രത്തില്‍ നായിക ആക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കുന്നതായാണ് തമിഴ് സിനിമാ ലോകത്തുനിന്നുളള വാര്‍ത്തകള്‍. പാര്‍വ്വതിക്ക് നിര്‍ഭാഗ്യ നായികയുടെ പരിവേഷമാണിപ്പോള്‍ തമിഴകത്ത്. എന്നാല്‍ ആദ്യം ചിത്രം മുടങ്ങിയിട്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ വിദ്യാ ബാലന്റെ കഥയാണേ്രത പാര്‍വ്വതിക്ക് പ്രചോദനമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല