സ്വന്തം ലേഖകന്‍: സംവിധായകന്‍ ജൂഡിന്റെ ‘സര്‍ക്കസ് കുരങ്ങ്’ പരിഹാസത്തിന് ‘കണ്ടം വഴി ഓടിക്കൊള്ളാന്‍’ മറുപടി നല്‍കി നടി പാര്‍വതി, സമൂഹ മാധ്യമങ്ങളില്‍ യുദ്ധം കനക്കുന്നു. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി നേരിട്ട് വിമര്‍ശിക്കാതെ പരിഹസിച്ചപ്പോള്‍ സര്‍ക്കസ് കമ്പനി മുതലാളിമാര്‍ എന്നു വിളിച്ചാണ് ജൂഡിന് പാര്‍വതി ചുട്ട മറുപടി നല്‍കിയത്.
‘ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ,’ എന്നിങ്ങനെ പോകുന്നു ജൂഡിന്റെ പോസ്റ്റ്.
എല്ലാം സര്‍ക്കസ് മുതലാളിമാരോടും എന്ന് തലക്കെട്ട് കൊടുത്ത് ഒഎംകെവി എന്ന് ആലേഖനം ചെയ്തിരിക്കുന്ന ഒരു തുണിയുടെ ചിത്രമാണ് പാര്‍വതി മറുപടിയായി പങ്കുവച്ചത്. ഫെമിനിച്ചി സ്പീക്കിംഗ് എന്നൊരു ഹാഷ് ടാഗും മറുപടിയിലുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായ ‘ഓടെടാ മലരേ കണ്ടം വഴി’ എന്നതിന്റെ ചുരുക്കെഴുത്താണ് ഒഎംകെവി. സാമൂഹ്യ മാധ്യമങ്ങളില്‍ പാര്‍വതിയുടെ മറുപടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജൂഡ് ആന്റണിയുടെ സോഷ്യല്‍ മീഡിയ പേജിലും ഇരുപക്ഷത്തും നിന്ന് ആരാധകര്‍ പോര്‍വിളി നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല