സ്വന്തം ലേഖകന്‍: മുന്‍ പാക്ക് പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് ജാമ്യമില്ലാ വാറണ്ട്. പാക്കിസ്ഥാനിലെ ഒരു ജില്ലാ കോടതിയാണ് മുഷറഫിന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
2007 ലെ പട്ടാള നടപടിയില്‍ ലാല്‍ മസ്ജിദ് പുരോഹിതന്‍ അബ്ദുള്‍ റഷീദ് ഘാസി കൊല്ലപ്പെട്ട കേസിലാണ് വാറന്റ്. കേസ് ഇനി ജൂലൈ 24 ന് പരിഗണിക്കും.
നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മുഷറഫിന്റെ ഹര്‍ജി തള്ളിയ കോടതി മുഷറഫിനെ ഹാജരാക്കാന്‍ പൊലീസിനു വിര്‍ദേശം നല്‍കി. അഞ്ചുവര്‍ഷം ദുബായിയില്‍ പ്രവാസത്തില്‍ കഴിഞ്ഞശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ മുഷറഫ് ഇപ്പോള്‍ കറാച്ചിയില്‍ മകള്‍ക്കൊപ്പമാണ് താമസം.
കൊലക്കേസുകള്‍ ഉള്‍പ്പെടെ പല കേസുകള്‍ മുഷറഫിനെതിരെ ഉണ്ടെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതി നടപടികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. എന്നാല്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെ അദ്ദേഹത്തിന് കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല