സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് മുന്നണി രൂപീകരണത്തിന് പര്‍വേസ് മുഷാറഫ്. ലഷ്‌കര്‍ ഇ തോയിബ, ജെയുഡി എന്നീ ഭീകരസംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണെന്നു പര്‍വേസ് മുഷാറഫ് പ്രഖ്യാപിച്ചു. പാക് രാഷ്ട്രീയത്തില്‍ തിരിച്ചു വരുവിനു ശ്രമിക്കുന്ന മുഷാറഫിന്റെ അവസാന അടവാണിതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ഇരുസംഘടനകളെയും ദേശസ്‌നേഹികളെന്നു വിശേഷിപ്പിച്ച മുഷാറഫ് പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി അവരുമായി ചേര്‍ന്നു മുന്നണി രൂപീകരിക്കാന്‍ തയാറാണെന്നു വ്യക്തമാക്കി. പാക്കിസ്ഥാനില്‍ നിരവധി കേസുകള്‍ അഭിമുഖീകരിക്കുന്ന 74 കാരനായ റിട്ടയേര്‍ഡ് ജനറല്‍ മുഷാറഫ് ദുബായിയില്‍ പ്രവാസജീവിതത്തിലാണ്.
മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ജെയുഡി നേതാവ് ഹാഫീസ് സയിദിനെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ മാസവും മുഷാറഫ് വ്യക്തമാക്കിയിരുന്നു. രണ്ടു സംഘടനകള്‍ക്കും പാക്കിസ്ഥാനില്‍ ഏറെ പിന്തുണയുണ്ടെന്നും താന്‍ അവരുമായി സഖ്യമുണ്ടാക്കിയാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ലെന്നും മുഷാറഫ് കഴിഞ്ഞ ദിവസം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല