1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2024

സ്വന്തം ലേഖകൻ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിലെ 22 യാത്രക്കാർക്ക് സുഷുമ്നാനാഡിക്ക് പരിക്ക്. രണ്ടുവയസ്സുള്ള കുഞ്ഞിനടക്കം ആറുപേർക്ക് മസ്തിഷ്കത്തിലും തലയോട്ടിക്കും പരിക്കേറ്റു.

ഇരുപതുപേർ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. 83-കാരനാണ് ചികിത്സയിൽ കഴിയുന്നവരിൽ പ്രായംകൂടിയ വ്യക്തി. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് 10 മണിക്കൂർ പിന്നിട്ടപ്പോൾ ആകാശച്ചുഴിയിൽപ്പെട്ടത്.

സീറ്റ് ബെൽറ്റിടാതിരുന്നവരാണ് അപകടത്തിൽപ്പെട്ടവരെല്ലാം. ഈ പശ്ചാത്തലത്തിൽ സിങ്കപ്പൂർ എയർലൈൻസ് സീറ്റ്‌ബെൽറ്റ് നിയമം കർശനമാക്കിയതായി എയർലൈൻസ് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.