സ്വന്തം ലേഖകന്‍: ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ യാത്രക്കാരന്‍ വിമാനത്തില്‍ തീയിട്ടു, ചൈനീസ് വിമാനം കഷ്ടിച്ചു രക്ഷപ്പെട്ടു. വിമാനത്തിനകത്ത് തീകൊളുത്തി ഭീകരാന്തരീഷം സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികര്‍ കീഴടക്കുകയായിരുന്നു. ചൈനയിലെ തായ്ചൗവില്‍ നിന്ന് ഗുവാങ്ചൗവിലേക്കുള്ള വിമാനത്തിലാണ് സംഭവം.
95 യാത്രക്കാരും ഒന്‍പത് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. അതേസമയം ഇതിന് ഭീകരബന്ധമൊന്നുമില്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കി. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഒരു യാത്രക്കാരന്‍ തീകൊളുത്തിയ ശേഷം കത്തിവീശി കാട്ടി ഭീകരാന്തരീഷം സൃഷ്ടിക്കുകയായിരുന്നു.
എന്നാല്‍ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനവും മറ്റു യാത്രികരും രക്ഷപെട്ടു. പക്ഷെ ഇയാള്‍ ഇരുന്നിരുന്ന സീറ്റും എമര്‍ജന്‍സി ഡോറും ഭാഗികമായി കത്തി നശിച്ചു. അക്രമിയുമായുള്ള പിടിവലിക്കിടെ രണ്ട് യാത്രക്കാര്‍ക്കു പരുക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, അക്രമി പെട്രോളും ലൈറ്ററും വിമാനത്തിനുള്ളില്‍ കയറ്റിയിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിനു പിന്നിലെ കാരണമെന്തെന്നു വ്യക്തമായിട്ടില്ല. സിഗരറ്റ് ലൈറ്ററുകളും തീപിടിക്കുന്ന വസ്തുക്കളും വിമാനത്തിനുള്ളില്‍ കയറ്റുന്നത് ചൈനയില്‍ വിലക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല