സ്വന്തം ലേഖകന്‍: പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യാത്രക്കാരന്‍, യുഎസ് വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. തക്കസമയത്ത് മറ്റു യാത്രക്കാര്‍ യുവാവിനെ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമേരിക്കയിലെ സീറ്റിലില്‍നിന്ന് ചൈനയിലേക്ക് പറക്കുകയായിരുന്ന ഡല്‍റ്റ എയര്‍ലൈന്‍സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഫ്‌ലോറിഡക്കാരനായ ജോസഫ് ഡാനിയേല്‍ ഹ്യൂഡക്കാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്ന ഹ്യൂഡക് വിമാനം പറന്നുയര്‍ന്നതിനു ശേഷം അപ്രതീക്ഷതമായി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട വിമാനത്തിലെ അറ്റന്‍ഡര്‍ ഉടനെ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഹ്യൂഡക് ജീവനക്കാരനെ കൈയിലുണ്ടായിരുന്ന കുപ്പികൊണ്ട് അടിച്ചു വീഴ്ത്തി.
തുടര്‍ന്ന് വാതില്‍ തുറക്കാന്‍ വീണ്ടും ശ്രമിക്കുന്നതിനിടെ യാത്രക്കാര്‍ എല്ലാവരും ചേര്‍ന്ന് ബലമായി ഹ്യൂഡക്കിനെ കീഴ്‌പെടുത്തുകയായിരുന്നു. വിമാനം സുരക്ഷിതമായി ചൈനയില്‍ ഇറങ്ങിയതിനു ശേഷം ഹ്യൂഡക്കിനെ പൊലീസിനു കൈമാറി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ പിന്നീട് എഫ്.ബി.ഐക്ക് കൈമാറിയതായി ചൈനീസ് പോലീസ് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല